Type Here to Get Search Results !

Bottom Ad

ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസ്


മഞ്ചേശ്വരം: ഹൊസങ്കടിയില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ശക്തമാക്കി. ലോറി ഡ്രൈവര്‍ക്കെതിരെ അശ്രദ്ധവും അപകടകരവുമായ രീതിയില്‍ ഡ്രൈവിംഗ് നടത്തിയതിന് മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഉപ്പളയിലെ ഹോട്ടല്‍ ജീവനക്കാരനായ കര്‍ണാടക തുമകൂര്‍ സ്വദേശി ഐമാനുള്ളയാണ് അപകടത്തില്‍ മരിച്ചത്.

26ന് ഉച്ചയ്ക്ക് ഹൊസങ്കടി പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ദേശീയപാതയിലെ എക്‌സിറ്റ് പോയിന്റ് വഴി സര്‍വീസ് റോഡിലേക്ക് തിരിയുന്നതിനിടെ ടിപ്പര്‍ ലോറിയുടെ പിന്നില്‍ അതേ ദിശയില്‍ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഐമാനുള്ളയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറി ഡ്രൈവറുടെ വ്യക്തിവിവരങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഡ്രൈവര്‍ അമിതവേഗത്തിലും അശ്രദ്ധയോടെയും വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് കേസ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad