Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച് എസ്ഡിപിഐ; ഭാരവാഹിത്വവും അഷ്‌റഫ് രാജിവച്ചു


കാസര്‍കോട്: മഞ്ചേശ്വരത്തെ നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് എസ്ഡിപിഐ സ്ഥാനാര്‍ഥി അഷ്റഫ് കെ.എം. കൂടെ പാര്‍ട്ടി ഭാരവാഹിത്വവും അഷ്‌റഫ് രാജിവച്ചു. മഞ്ചേശ്വരത്തെ ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിന്റെ ഭാഗമായാണ് പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് രാജിവെക്കുന്നത് അഷ്‌റഫ് പറഞ്ഞു. മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിത്വത്തില്‍ എസ്ഡിപിഐ സംസ്ഥാന നേതാക്കളില്‍ തന്നെ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇന്നാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം.

മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന് സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശമുണ്ടായിരുന്നു. മഞ്ചേശ്വരത്തെ എസ്ഡിപിഐ സ്ഥാനാര്‍ഥിത്വത്തിനെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നത്. ബിജെപിയെ സഹായിക്കുന്നതാണ് എസ്ഡിപിഐയുടെ സ്ഥാനാര്‍ഥിത്വമെന്നാണ് പ്രധാന വിമര്‍ശനം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad