Type Here to Get Search Results !

Bottom Ad

ഹുബ്ബള്ളിയിൽ റീൽസ് ചിത്രീകരണത്തിനിടെ അപകടം; ബൈക്ക് സ്റ്റണ്ടിനിടെ ബിജെപി നേതാവിന്റെ മകന് ദാരുണാന്ത്യം


ഹുബ്ബള്ളി: കർണാടകയിലെ ഹുബ്ബള്ളിയിൽ റീൽസ് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ 15 വയസ്സുകാരന് ദാരുണാന്ത്യം. ബിജെപി നേതാവ് വീരഭദ്രപ്പ സങ്കലാദിന്റെ മകൻ നമിഷ് സങ്കലാദാണ് മരിച്ചത്. ഞായറാഴ്ചയാണ് സംഭവം സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. മൈസൂരുവിൽ ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന നമിഷ് ഉഗാദി അവധിക്കാലം ആഘോഷിക്കാൻ ഹുബ്ബള്ളിയിലെ വീട്ടിലേക്ക് മടങ്ങിയെത്തിയതായിരുന്നു.

അതിവേഗ ബൈക്കും ഔഡി കാറും ഉപയോഗിച്ച് 'ആക്ഷൻ ബ്രേക്ക്' എന്നറിയപ്പെടുന്ന സ്റ്റണ്ട് ദൃശ്യങ്ങൾ ചിത്രീകരിക്കാനായിരുന്നു കുട്ടികളുടെ പദ്ധതി. രണ്ട് വാഹനങ്ങളും അമിതവേഗത്തിൽ പരസ്പരം വരികയും പെട്ടെന്ന് ബ്രേക്ക് ഇടുകയും ചെയ്യുന്ന ദൃശ്യമാണ് പകർത്താൻ ശ്രമിച്ചത്. നമിഷ് ബൈക്കിൽ സഞ്ചരിക്കുമ്പോൾ മറ്റൊരു 15 വയസ്സുകാരനാണ് ഔഡി കാർ ഓടിച്ചിരുന്നത്. റീൽസ് ചിത്രീകരണത്തിനിടെ അമിതവേഗതയിലെത്തിയ കാർ നമിഷ് ഓടിച്ചിരുന്ന ബൈക്കിൽ നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad