Type Here to Get Search Results !

Bottom Ad

ഫൈസല്‍ പടുപ്പ് കുടുംബ സഹായ ഫണ്ട് ശേഖരണം വിജയിപ്പിക്കുക: കല്ലട്ര മാഹിന്‍ ഹാജി


ഉദുമ: അകാലത്തില്‍ വിടപറഞ്ഞുപോയ മുസ്്‌ലിം യൂത്ത് ലീഗ് കുറ്റിക്കോല്‍ പഞ്ചായത്ത് പ്രസിഡന്റ് ഫൈസല്‍ പടുപ്പിന്റെ കുടുംബത്തെ സഹായിക്കുന്നതിന് വേണ്ടി മുസ്്‌ലിം യൂത്ത് ലീഗ് ഉദുമ നിയോജക മണ്ഡലം കമ്മിറ്റി നാളെ വെള്ളിയാഴ്ച പള്ളികളില്‍ നടത്തുന്ന ഫണ്ട് ശേഖരണം വിജയിപ്പിക്കണമെന്ന് മുസ്്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്് കല്ലട്ര മാഹിന്‍ ഹാജി അഭ്യര്‍ഥിച്ചു. ഓട്ടോ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ഫൈസല്‍ മലയോര പഞ്ചായത്തായ കുറ്റിക്കോലില്‍ യൂത്ത് ലീഗിനെ ശക്തിപ്പെടുത്താന്‍ ചെറുപ്പമുതല്‍ തന്നെ നേതൃപരമായ പങ്ക് വഹിച്ചിട്ടുണ്ട്. ഭാര്യയും രണ്ടു പിഞ്ചു കുട്ടികളുമുള്ള ഫൈസലിന് വീടുനിര്‍മിച്ചത് ഉള്‍പ്പെടെ പത്തു ലക്ഷം രൂപവരെ കടബാധ്യതയുണ്ട്. വിശുദ്ധ റമസാനില്‍ അനാഥകളെ സഹായിക്കുന്നതിനു ദാനധര്‍മങ്ങള്‍ക്കും വലിയ പ്രതിഫലം കിട്ടുന്ന മാസമാണ്. അതിനാല്‍ ഫൈസലിന്റെ കുടുംബത്തെ സഹായിക്കാനുള്ള ഫണ്ട് ശേഖരണത്തില്‍ മുഴുവന്‍ മുസ്്‌ലിം ലീഗ് പഞ്ചായത്ത്, വാര്‍ഡ് കമ്മിറ്റികള്‍ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad