Type Here to Get Search Results !

Bottom Ad

കാസര്‍കോട് മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു


കാസര്‍കോട്: ആവേശ തിമര്‍പ്പിന്റെ ഉല്‍സവാന്തരീക്ഷത്തില്‍ കാസര്‍കോട് നിയോജക മണ്ഡലം യുഡി എഫ് സ്ഥാനാര്‍ത്ഥി കല്ലട്ര മാഹിന്‍ നിയോജക മണ്ഡലം വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. പതാകയും പ്ലക്കാര്‍ഡുമേന്തിയ നൂറുകണക്കിന് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും അകമ്പടിയോടെ ഫിര്‍ദൗസ് ബസാറിലെ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ നിന്നും പ്രകടനമായിട്ടാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്.

സയ്യിദ് അബ്ദുല്ല ബാഫഖി തങ്ങള്‍,മുസ്ലിം ലീഗ് സംസ്ഥാന ട്രഷറര്‍ സി.ടി അഹ്മദലി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ പെരിയ,മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ.അബ്ദുള്‍ റഹ്മാന്‍,സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പര്‍ എന്‍എ. നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ ട്രഷറര്‍ പി.എം മുനീര്‍ ഹാജി, കര്‍ണ്ണാടക പി.സി.സി ജനറല്‍ സെക്രട്ടറി ഹിനായത്ത് അലി,യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍അഡ്വ.ഗോവിന്ദന്‍ നായര്‍,കണ്‍വീനര്‍ മാഹിന്‍ കേളോട്ട്, വര്‍ക്കിംഗ് കണ്‍വീനര്‍ കെ. ഖാലിദ്, ട്രഷറര്‍ ടി.എം ഇഖ്ബാല്‍, എ.എം കടവത്ത്, കെഇഎ.ബക്കര്‍, എബി. ഷാഫി, അബ്ദുല്ല ക്കുഞ്ഞി ചെര്‍ക്കള, ഹാരിസ് ചൂരി, സിവി ജെയിംസ്, ആര്‍. ഗംഗാധരന്‍, നാഷണല്‍ അബ്ദുല്ല, കെബി.കുഞ്ഞാമു, ഹാഷിം കടവത്ത്,

എംഎഎച്ച്. മഹ്മൂദ്, നാസര്‍ ചായിന്റടി, അബ്ദുല്‍ റഹ്മാന്‍ ഖാളി, ടിഇ.മുക്കാര്‍,എസ്.മുഹമ്മദ്, നഗസഭ ചെയര്‍പേഴ്സണ്‍ സാഹിന സലീം, മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ അബ്ദുല്ല ക്കുഞ്ഞി,ചെങ്കള ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് വസന്തന്‍ അജക്കോട്,മനാഫ് നുള്ളിപ്പാടി, അഷ്റഫ് എടനീര്‍, ജി. നാരായണന്‍, ഉഷ അര്‍ജുന്‍, സഹീര്‍ ആസിഫ്, അനസ് എതൃത്തോട്, അന്‍ സാഫ് കുന്നില്‍, എ. അഹ്മദ് ഹാജി,സി.എ അബ്ദുല്ലക്കുഞ്ഞി, അഡ്വ. പി.കെ ഫൈസല്‍ തുടങ്ങിയ നേതാക്കള്‍ കൂടെയുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad