നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള യുഡിഎഫിന്റെ സീറ്റ് വിഭജനം പൂർത്തിയായെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 95 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിക്കുക. മുസ്‌ലിം ലീഗ് 27 സീറ്റുകളിലും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം 8 സീറ്റുകളിലും മത്സരിക്കും. ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഒരു പ്രാവശ്യത്തേക്ക് കോൺഗ്രസിന് വിട്ടുനൽകിയിട്ടുണ്ടെന്നും തൃക്കരിപ്പൂർ സീറ്റ് കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാടുമായി വെച്ചുമാറിയെന്നും വി ഡി സതീശൻ അറിയിച്ചു. പയ്യന്നൂരിൽ ആർഎസ്പി സ്ഥാനാർത്ഥിയെ നിർത്തുന്നില്ലെന്നും വി കുഞ്ഞികൃഷ്ണനെ പിന്തുണയ്ക്കാനാണ് യുഡിഎഫ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാധ്യമങ്ങളോടായിരുന്നു വി ഡി സതീശൻറെ പ്രതികരണം.
‘യുഡിഎഫിന്റെ സീറ്റ് വിഭജനം കഴിഞ്ഞ ദിവസം പൂർത്തിയായി. 95 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. 27 സീറ്റുകളിൽ മുസ്‌ലിം ലീഗ് മത്സരിക്കും. 8 സീറ്റുകളിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം മത്സരിക്കും. ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഒരു പ്രാവശ്യത്തേക്ക് കോൺഗ്രസിന് വിട്ടുതന്നിട്ടുണ്ട്. തൃക്കരിപ്പൂരും കാഞ്ഞങ്ങാടും കോൺഗ്രസ് വെച്ചുമാറും. ആർഎസ്പി കഴിഞ്ഞ തവണ മത്സരിച്ച അഞ്ച് സീറ്റുകളും ഇപ്രാവശ്യവും അവർ തന്നെയാണ് മത്സരിക്കുക. അതിൽ അഞ്ചാമത്തെ സീറ്റായ മട്ടന്നൂർ ഇപ്രാവശ്യം കോൺഗ്രസിന് അവർ വിട്ടുതന്നിട്ടുണ്ട്. പകരം അവർക്ക് കൊടുത്തത് പയ്യന്നൂരാണ്. പ്രത്യേക സാഹചര്യത്തിൽ ആർഎസ്പി സ്ഥാനാർത്ഥിയെ നിർത്താതെ സ്വതന്ത്രനായി മത്സരിക്കുന്ന വി കുഞ്ഞികൃഷ്ണന് പിന്തുണ കൊടുക്കുകയാണ്’
Post a Comment
0 Comments