അമേരിക്ക, ഇസ്രയേല്‍ – ഇറാന്‍ യുദ്ധത്തെ തുടര്‍ന്ന് സംഘര്‍ഷത്തിലായ പശ്ചിമേഷ്യന്‍ മേഖലയില്‍ നിന്ന് വ്യോമാതിര്‍ത്തി അടച്ചതിനെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ ഖത്തര്‍ എയര്‍വേയ്സ് ഭാഗികമായി പുനരാരംഭിച്ചു. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് മാര്‍ച്ച് 9 മുതല്‍ 11 വരെയുള്ള ദിവസങ്ങളില്‍ പരിമിതമായ സര്‍വീസുകള്‍ മാത്രമായിരിക്കും ഉണ്ടായിരിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കുന്നതിനായി പ്രത്യേക വ്യോമപാതകള്‍ വഴിയാണ് ഖത്തര്‍ എയര്‍വേയ്‌സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പ്രത്യേക അനുമതി പ്രകാരമാണ് ഈ നടപടി.
മാര്‍ച്ച് 9-ന് ദോഹയില്‍ നിന്നും സിയോള്‍, മോസ്‌കോ, ലണ്ടന്‍ ഹീത്രോ, ന്യൂഡല്‍ഹി, മാഡ്രിഡ്, ഇസ്ലാമാബാദ്, ബീജിംഗ്, പെര്‍ത്ത്, നെയ്റോബി എന്നീ നഗരങ്ങളിലേക്കാണ് സര്‍വീസുകള്‍. മാര്‍ച്ച് 10-ന് ദോഹയില്‍ നിന്നും കൊച്ചി, മുംബൈ, ന്യൂഡല്‍ഹി, കെയ്റോ, ലണ്ടന്‍ ഹീത്രോ, ജിദ്ദ, മനില, മസ്‌കറ്റ്, ഇസ്താംബുള്‍, നെയ്റോബി, ഇസ്ലാമാബാദ്, മാഡ്രിഡ്, ഫ്രാങ്ക്ഫര്‍ട്ട്, കൊളംബോ, മിലാന്‍ തുടങ്ങിയ പ്രധാന നഗരങ്ങളിലേക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്തും. തിരികെ ദോഹയിലേക്കുള്ള ഈ വിമാനങ്ങളുടെ സര്‍വീസുകള്‍ ഒരു ദിവസം കഴിഞ്ഞ് മാര്‍ച്ച് 10, 11 തീയതികളില്‍ ആയിരിക്കും.

Post a Comment
0 Comments