കാസര്‍കോട്: മാതാവിന്റെ കണ്‍മുന്നില്‍വച്ച് ഒമ്പതുകാരന്‍ കാറിടിച്ച് മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് ഷംസീന ദമ്പതികളുടെ മകന്‍ ഷക്കീര്‍ (9) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ കൊല്ലങ്കാനയിലാണ് സംഭവം. മാതാവ് ഷംസീനയ്ക്കൊപ്പം കാസര്‍കോട് ഭാഗത്തേക്ക് പോകാനായെത്തിയതായിരുന്നു ഷക്കീര്‍. ഇതിനിടയിലാണ് കാറിടിച്ചത്. അപകടത്തിനു ഇടയാക്കിയ കാറില്‍ തന്നെ ഷക്കീറിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയടുക്ക പൊലീസ് കേസെടുത്തു. ഷക്കീര്‍, ഷാമില്‍, ഷാഹിര്‍ സഹോദരങ്ങളാണ്.
മാതാവിന്റെ കണ്‍മുന്നില്‍വച്ച് ഒമ്പതുകാരന്‍ കാറിടിച്ച് മരിച്ചു
15:25:00
0
കാസര്‍കോട്: മാതാവിന്റെ കണ്‍മുന്നില്‍വച്ച് ഒമ്പതുകാരന്‍ കാറിടിച്ച് മരിച്ചു. കൊല്ലങ്കാന, ഏവിഞ്ചയിലെ സാദിഖ് ഷംസീന ദമ്പതികളുടെ മകന്‍ ഷക്കീര്‍ (9) ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് 11 മണിയോടെ കൊല്ലങ്കാനയിലാണ് സംഭവം. മാതാവ് ഷംസീനയ്ക്കൊപ്പം കാസര്‍കോട് ഭാഗത്തേക്ക് പോകാനായെത്തിയതായിരുന്നു ഷക്കീര്‍. ഇതിനിടയിലാണ് കാറിടിച്ചത്. അപകടത്തിനു ഇടയാക്കിയ കാറില്‍ തന്നെ ഷക്കീറിനെ കാസര്‍കോട്ടെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബദിയടുക്ക പൊലീസ് കേസെടുത്തു. ഷക്കീര്‍, ഷാമില്‍, ഷാഹിര്‍ സഹോദരങ്ങളാണ്.
Tags

Post a Comment
0 Comments