Type Here to Get Search Results !

Bottom Ad

ദീപകിന്റെ ആത്മഹത്യ കേസ്: ഷിംജിത മുസ്തഫയ്ക്ക് ജാമ്യം


കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു ദീപക്കിന്റെമരണവുമായി ബന്ധപ്പെട്ട് മഞ്ചേരി വനിത സബ് ജയിലില്‍ കഴിയുന്ന വടകര സ്വദേശി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കുന്നമംഗലം മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് ഷിംജിത കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയെ സമീപിച്ചത്. 41 വയസുകാരനായ ദീപക്കിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് ബസില്‍ താന്‍ അതിക്രമം നേരിട്ടുവെന്ന് കാണിച്ച് വീഡിയോ ചിത്രീകരിച്ച 35 വയസുകാരി ഷിംജിത അറസ്റ്റിലായത്.

കേസില്‍ ഷിംജിതയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ചൊവ്വാഴ്ച പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കഴിഞ്ഞയാഴ്ച ഷിംജിതയെ കസ്റ്റഡിയില്‍ ലഭിച്ചപ്പോള്‍ ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം തയാറാക്കിയ ചോദ്യാവലിയുടെ അടിസ്ഥാനത്തില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളാണ് ഈ റിപ്പോര്‍ട്ടില്‍ ഉള്ളത്. ദീപക് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മാതാവ് നല്‍കിയ പരാതിയിലാണ് ഷിജിതയെ ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

അന്വേഷണത്തിന്റെ ഭാഗമായി ദീപക്കിന്റെ വീട്ടില്‍ നിന്നു പൊലീസ് കസ്റ്റഡിയില്‍ എടുത്ത തൊണ്ടിമുതലുകളായ ലാപ്‌ടോപ്, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഫൊറന്‍സിക് പരിശോധനാഫലം ലഭിക്കുംവരെ ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. ദീപക്കിനെ ഷിംജിത ഏതെങ്കിലും തരത്തില്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചോ എന്നതും ഇതില്‍ വ്യക്തമാകും എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad