പുകയില ഉത്പന്നങ്ങള്‍ക്കും പാന്‍ മസാലയ്ക്കും ഇന്നുമുതല്‍ വില കൂടും. നികുതി വര്‍ധിപ്പിച്ച് ഇത്തരം ഉത്പന്നങ്ങളെ കര്‍ശനമായി നിയന്ത്രിക്കാനുള്ള തീരുമാനം നേരത്തെതന്നെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഫെബ്രുവരി ഒന്നുമുതല്‍ പുതിയ വില നിലവില്‍ വരുമെന്നായിരുന്നു പ്രഖ്യാപനം. ഈ ഉത്പന്നങ്ങള്‍ക്കുമേല്‍ എക്‌സൈസ് തീരുവയും പാന്‍ മസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്‌കരണം എന്നിവ വന്നതോടെ വില കുത്തനെ കൂടും. നീളം അനുസരിച്ച് സിഗരറ്റിന് 15 മുതല്‍ 30 ശതമാനം വരെ വില വര്‍ധനയാണ് ഉണ്ടാകുന്നത്. സാധാരണക്കാര്‍ കൂടുതലായി ഉപയോഗിക്കുന്നത് 69 എംഎം, 74എംഎം എന്നീ വലിപ്പത്തിലുള്ള സിഗരറ്റുകളാണ്. ഇവയ്ക്ക് 15 ശതമാനം വില വര്‍ധനവാണ് പ്രതീക്ഷിക്കുന്നത്. ബ്രാന്‍ഡഡ്, കിങ് സൈസ് സിഗരറ്റുകള്‍ക്ക് ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബ് ബാധകമാവും.
സിഗരറ്റുകള്‍ കൂടാതെ, മറ്റ് പുകയില ഉത്പന്നങ്ങള്‍ക്കും പാന്‍ മസാലയ്ക്കും വില വര്‍ധനവ് ഉണ്ടായിട്ടുണ്ട്. അസംസ്‌കൃത പുകയിലയ്ക്ക് 60-70 ശതമാനം എക്‌സൈസ് തീരുവയും, ഇ-സിഗരറ്റുകള്‍ക്കും മറ്റ് നിക്കോട്ടിന്‍ ഉത്പന്നങ്ങള്‍ക്കും 100 ശതമാനം നികുതിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാന്‍ മസാല, ഗുട്ക തുടങ്ങിയ ഉത്പന്നങ്ങള്‍ക്കും ആരോഗ്യ, ദേശീയ സുരക്ഷാ സെസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment
0 Comments