Type Here to Get Search Results !

Bottom Ad

മഞ്ചേശ്വരം കന്നുകാലി ഇറക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് ക്രൂരമര്‍ദനം


മഞ്ചേശ്വരം: കന്നുകാലികളെ ലോറിയില്‍ നിന്ന് ഇറക്കുന്നതിനിടെ തൊഴിലാളികള്‍ക്ക് നേരെ ആറംഗ സംഘത്തിന്റെ ആക്രമണം. മര്‍ദ്ദനത്തില്‍ ഉത്തര്‍പ്രദേശ് സ്വദേശികളായ രണ്ടു പേര്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ 1.30 മണിയോടെ മഞ്ചേശ്വരം കരോടിയിലാണ് സംഭവം. പാലക്കാട് നിന്ന് ലോറിയില്‍ കൊണ്ടുവന്ന പോത്തുകളെ ഇറക്കുന്നതിനിടെ ഓട്ടോറിക്ഷയിലും ബൈക്കിലുമായെത്തിയ സംഘം തൊഴിലാളികളെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തില്‍ യു.പി സ്വദേശികളായ ദാവൂദ് (42), ഫുര്‍ഖാന്‍ (50) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കുകളുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

'ഇവിടെ പോത്തിനെ ഇറക്കുകയോ അറക്കുകയോ ചെയ്യാന്‍ പാടില്ലെന്ന്' ആക്രോശിച്ചാണ് സംഘം ആക്രമിച്ചതെന്ന് പരിക്കേറ്റവര്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഓട്ടോറിക്ഷയില്‍ അഞ്ചു പേരും ബൈക്കില്‍ ഒരാളുമാണ് ഉണ്ടായിരുന്നത്. ആക്രമണം കണ്ട സമീപവാസികള്‍ ഉടന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയതോടെ അക്രമിസംഘം രക്ഷപ്പെട്ടു. സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണോ എന്നും പ്രദേശത്ത് മനഃപൂര്‍വം സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാനുള്ള ശ്രമമാണോ എന്ന് പൊലീസ് അന്വേഷിക്കുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad