Type Here to Get Search Results !

Bottom Ad

സ്‌കൂട്ടര്‍ കുത്തിത്തുറന്ന് പണം കവര്‍ന്ന കേസില്‍ യുവാവ് റിമാന്‍ഡില്‍


ചെര്‍ക്കള: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ കുത്തിത്തുറന്ന് 16,000 രൂപ കവര്‍ന്ന കേസില്‍ യുവാവ് റിമാന്‍ഡില്‍. വിദ്യാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പി. ശരത്തിനെ (24) യാണ് വിദ്യാനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ്് ചെയ്തു. നിര്‍മാണ തൊഴിലാളിയായ പാടി വാഴവളപ്പില്‍ ഹൗസിലെ പുരുഷോത്തമന്റെ സ്‌കൂട്ടറില്‍ നിന്നാണ് പണം നഷ്ടപ്പെട്ടത്. ഞായറാഴ്ച വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. ചെര്‍ക്കള കുണ്ടടുക്കയിലെ സുഹൃത്തായ പ്രകാശന്റെ വീട്ടു മുറ്റത്ത് സ്‌കൂട്ടര്‍ നിര്‍ത്തിയിട്ടതായിരുന്നു പുരുഷോത്തമന്‍. ജോലി ചെയ്ത വകയില്‍ ലഭിക്കാനുള്ള പണം വാങ്ങുന്നതിനായാണ് ഇദ്ദേഹം കുണ്ടടുക്കയില്‍ എത്തിയത്. പണം സൂക്ഷിച്ച പഴ്‌സ് സ്‌കൂട്ടറിന്റെ സീറ്റിനടിയിലാണ് വെച്ചിരുന്നത്.

മടക്കയാത്രയില്‍ സ്‌കൂട്ടര്‍ ഓടിക്കുമ്പോള്‍ സീറ്റ് ഇളകി നില്‍ക്കുന്നതായി തോന്നിയതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് പൂട്ട് തകര്‍ത്തതായി കണ്ടത്. തിങ്കളാഴ്ച രാവിലെയാണ് പുരുഷോത്തമന്‍ വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയതത്. പരാതിയില്‍ പുരുഷോത്തമന്‍ പ്രകടിപ്പിച്ച സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും തിങ്കളാഴ്ച ഉച്ചയോടെ ശരത്തിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad