കുണിയ: വികലമായ ചിന്താധാരകള്‍ വ്യാപിക്കുന്ന കാലത്ത് പണ്ഡിതര്‍ ആദര്‍ശ പ്രതിബദ്ധതയോടെ സമൂഹത്തില്‍ ഇടപെടേണ്ട സമയം അതിക്രമിച്ചിട്ടുണ്ടെന്ന് വെല്ലൂര്‍ ബാഖിയാത്ത് സ്വാലിഹാത്ത് പ്രിന്‍സിപ്പല്‍ മൗലാനാ അബ്ദുല്‍ ഹമീദ് ഹസ്റത്ത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരം ചൂഷണ പ്രവണതകള്‍ വര്‍ധിക്കുന്ന കാലത്ത് പൂര്‍വിക പണ്ഡിതരുടെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തില്‍ 'വിശുദ്ധി' സെഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര മുശാവറ അംഗം താഖാ അഹമ്മദ് മൗലവി തളങ്കര അധ്യക്ഷത വഹിച്ചു. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് എം.എല്‍.എ, അഡ്വ. ഹാരിസ് ബീരാന്‍ എം.പി, എ.പി അനില്‍ കുമാര്‍ എം.എല്‍.എ, കെ.പി.എ മജീദ്, ടി.വി ഇബ്രാഹിം എം.എല്‍.എ അതിഥികളായി പങ്കെടുത്തു. ഡോ. സി.കെ അബ്ദുറഹ്്മാന്‍ ഫൈസി അരിപ്ര, മുസ്തഫ ഹുദവി ആക്കോട്, എ.എ മുഹമ്മദ് ഫൈസി ഓണമ്പിള്ളി, അബ്ദുല്ല മുജ്തബ ഫൈസി ആനക്കര വിഷയാവതരണം നടത്തി. പാനല്‍ ചര്‍ച്ചയില്‍ അമീര്‍ ഹുസൈന്‍ ഹുദവി മോഡറേറ്ററായി. കെ.സി ശൗക്കത്തലി ഫൈസി മണ്ണാര്‍ക്കാട്, ജാബിര്‍ ബാഖവി അല്‍ ഹൈതമി, ഖുബൈബ് വാഫി ചെമ്മാട് പങ്കെടുത്തു. അബ്ദുസലാം ദാരിമി ആലമ്പാടി സ്വാഗതവും നാസര്‍ ഫൈസി കൂടത്തായി നന്ദിയും പറഞ്ഞു.

Post a Comment
0 Comments