Type Here to Get Search Results !

Bottom Ad

നീലേശ്വരത്ത് സ്‌കൂളിന് സമീപം വന്‍ തീപിടുത്തം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍


നീലേശ്വരം: നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിന് സമീപത്തെ ചിന്മയ വിദ്യാലയത്തിനടുത്ത് വന്‍ തീപിടുത്തം. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. പാറപ്പുറത്ത് നിന്ന് പടര്‍ന്ന തീ ഏക്കര്‍ കണക്കിന് സ്ഥലത്തെ മരങ്ങളിലേക്കും കുറ്റിക്കാടുകളിലേക്കും ആളിപ്പടര്‍ന്നു. പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നാല് വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീപിടുത്തത്തെത്തുടര്‍ന്ന് വന്‍തോതില്‍ പുക ഉയര്‍ന്നതോടെ സമീപത്തെ ചിന്മയ വിദ്യാലയത്തിലെ കുട്ടികളെ സുരക്ഷ മുന്‍നിര്‍ത്തി സ്‌കൂളില്‍ നിന്ന് ഒഴിപ്പിച്ചു. പുക ശ്വസിച്ച് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടികളെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. മുന്‍കരുതല്‍ നടപടിയായി മുഴുവന്‍ വിദ്യാര്‍ത്ഥികളെയും വീടുകളിലേക്ക് അയച്ചു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad