Type Here to Get Search Results !

Bottom Ad

മോഷണക്കുറ്റം തെളിയിക്കാന്‍ ശ്രമിച്ചു; പരാതി നല്‍കാന്‍ പൊലീസും സമ്മതിച്ചില്ല, ജസീലയുടെ മരണത്തില്‍ പരാതി നല്‍കി കുടുംബം


കാസര്‍കോട്: കാസര്‍കോട് മോഷണക്കുറ്റം ആരോപിച്ച് അപമാനിക്കാന്‍ ശ്രമിച്ചതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരണവുമായി കുടുംബം. ചെയ്യാത്ത തെറ്റിന്റെ പേരിലാണ് താന്‍ അപമാനം നേരിടേണ്ടി വന്നതെന്നാണ് വീഡിയോ സന്ദേശത്തില്‍ ജസീല പറയുന്നത്. വീഡിയോ പോസ്റ്റ് ചെയ്തതിന് ശേഷം ജസീല ആത്മഹത്യ ചെയ്യുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കാന്‍ ശ്രമിച്ചിച്ചെങ്കിലും പൊലീസ് അത് സ്വീകരിച്ചില്ലെന്നും ജസീലയുടെ വീഡിയോയില്‍ പറയുന്നു. വളരെ ദുഖകരമായ അവസ്ഥയിലൂടെയാണ് ജസീലയുടെ കുടുംബം കടന്നുപോകുന്നത്. ജസീലയുടെ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് ഒന്‍പതര പവന്‍ നഷ്ടപ്പെട്ടു എന്ന പരാതി വരുന്നത്. ആദൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് ജസീലയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ ജസീലയുെട പങ്ക് തെളിയിക്കാനായില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad