കാസര്‍കോട്: പടന്നക്കാട് നടന്ന കണ്ണൂര്‍ സര്‍വകലാശാല കലോത്സവത്തിനിടെ എസ്.എഫ്.ഐ നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള കണ്ണൂരിലെ എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു. ഇതിനുപുറമെ, സ്വന്തം സംഘടനയിലെ നേതാക്കളെ മര്‍ദിച്ചുവെന്നാരോപിച്ച് കാസര്‍കോട് എസ്എഫ്ഐ നേതൃത്വം പാര്‍ട്ടിക്ക് പരാതിയും നല്‍കി. കലോത്സവം കണ്ട് മടങ്ങുകയായിരുന്ന നാട്ടുകാരനെ ആക്രമിച്ചെന്ന പരാതിയിലാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍ നന്ദജ് ബാബു, എസ്എഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആശിഷ് എന്നിവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ആളുമാറി ആക്രമിച്ചതാണോയെന്ന സംശയവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നാട്ടുകാരുമായുള്ള സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാതിരിക്കാന്‍ ഇടപെട്ട കാസര്‍കോട് ജില്ലയിലെ എസ്എഫ്ഐ നേതാക്കളെ കണ്ണൂര്‍ നേതാക്കള്‍ മര്‍ദിച്ചതായാണ് ആരോപണം. ഇത് സംബന്ധിച്ച് എസ്എഫ്ഐ കാസര്‍കോട് ജില്ലാ സെക്രട്ടറി പ്രണവ്, സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിക്കും എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിക്കും ഔദ്യോഗിക പരാതി നല്‍കി.
സര്‍വകലാശാല കലോത്സവത്തിനിടെ എസ്എഫ്ഐ നേതാക്കള്‍ തമ്മില്‍ സംഘര്‍ഷം; കേസെടുത്തു
15:10:00
0

Tags

Post a Comment
0 Comments