Type Here to Get Search Results !

Bottom Ad

സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 1040 രൂപ കുറഞ്ഞു


സംസ്ഥാനത്തെ സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടം തുടരുന്നു. തിങ്കളാഴ്ച കൂടിയും കുറഞ്ഞും മൂന്നു പ്രാവശ്യം നിരക്കുകള്‍ രേഖപ്പെടുത്തിയതിന് പിന്നാലെ ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ ഗണ്യമായ ഇടിവ് രേഖപ്പെടുത്തി. സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് വിപണിയില്‍ നിന്ന് പുറത്തുവരുന്നത്. ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് 13,910 രൂപയായി. പവന് 1,040 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,11,280 രൂപയായി താഴ്ന്നു. തിങ്കളാഴ്ചത്തെ അസ്ഥിരമായ വിപണിക്ക് ശേഷമാണ് ചൊവ്വാഴ്ച വില കുറഞ്ഞത്.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad