ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ വാഹന നിരോധന ദിനമായി ആചരിക്കാനുള്ള ഉത്തരവ് റമദാൻ കഴിയുന്നത് വരെ നടപ്പാക്കില്ലെന്ന് ഭരണകൂടം. വാഹന നിയന്ത്രണ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കവെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കേസ് മാർച്ച് 16ന് വീണ്ടും പരിഗണിക്കും. നിയന്ത്രണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൽപ്പേനി നിവാസി അഡ്വക്കേറ്റ് അജ്മൽ ഖാൻ നൽകി ഹരജി നൽകിയിരുന്നു. ലക്ഷദ്വീപിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി 25 മുതൽ എല്ലാ ബുധനാഴ്ചകളിലും 'നോ വെഹിക്കിൾ ഡേ' ആയി ആചരിക്കാനാണ് ഭരണകൂടത്തിന്‍റെ തീരുമാനം. ഉത്തരവ് ലംഘിച്ചാൽ 500 രൂപ പിഴ ഈടാക്കുമെന്നും അഡ്മിനിസ്ട്രേഷൻ അറിയിച്ചിരുന്നു.
ലക്ഷദ്വീപിലെ വാഹന നിയന്ത്രണ ഉത്തരവ്; റമദാൻ കഴിയുന്നത് വരെ നടപ്പാക്കില്ലെന്ന് ഭരണകൂടം
16:46:00
0
ലക്ഷദ്വീപിൽ ബുധനാഴ്ചകളിൽ വാഹന നിരോധന ദിനമായി ആചരിക്കാനുള്ള ഉത്തരവ് റമദാൻ കഴിയുന്നത് വരെ നടപ്പാക്കില്ലെന്ന് ഭരണകൂടം. വാഹന നിയന്ത്രണ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹരജി പരിഗണിക്കവെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററാണ് ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചത്. കേസ് മാർച്ച് 16ന് വീണ്ടും പരിഗണിക്കും. നിയന്ത്രണം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി കൽപ്പേനി നിവാസി അഡ്വക്കേറ്റ് അജ്മൽ ഖാൻ നൽകി ഹരജി നൽകിയിരുന്നു. ലക്ഷദ്വീപിൽ പരിസ്ഥിതി സൗഹൃദ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനായി ഫെബ്രുവരി 25 മുതൽ എല്ലാ ബുധനാഴ്ചകളിലും 'നോ വെഹിക്കിൾ ഡേ' ആയി ആചരിക്കാനാണ് ഭരണകൂടത്തിന്‍റെ തീരുമാനം. ഉത്തരവ് ലംഘിച്ചാൽ 500 രൂപ പിഴ ഈടാക്കുമെന്നും അഡ്മിനിസ്ട്രേഷൻ അറിയിച്ചിരുന്നു.
Tags

Post a Comment
0 Comments