Type Here to Get Search Results !

Bottom Ad

വാഹന പരിശോധനക്കിടെ പൊലീസിനെ കണ്ട് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍


കാസര്‍കോട്: പൊലീസിനെ കണ്ട് സ്‌കൂട്ടര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട യുവാവ് അറസ്റ്റില്‍. ഉപ്പള, മുസോഡിയിലെ അബ്ദുല്‍ മജീദിനെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തത്. ജനുവരി എട്ടിന് രാത്രി എട്ടു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ജില്ലാ പൊലീസ് മേധാവിയുടെ കീഴിലുള്ള ഡാന്‍സാഫ് സ്‌ക്വാഡിലെ അംഗങ്ങളായ ആരിഫ്, ഷൈജു എന്നിവര്‍ ചേര്‍ന്ന് മുസോടിയില്‍ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഇതുകണ്ട് സ്ഥലത്ത് എത്തിയ ഒരാള്‍ ഇടപെട്ടതോടെ മജീദ് ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് സ്‌കൂട്ടറില്‍ നടത്തിയ പരിശോധനയിലാണ് 1.32 ഗ്രാം എം.ഡി.എം.എ പിടികൂടി. പ്രതിയെ കോടതി രണ്ടാഴ്ച്ചത്തേയ്ക്ക് റിമാന്റു ചെയ്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad