കാസര്‍കോട്: പന്നി ശല്യത്തില്‍ ജനം പൊറുതിമുട്ടീയിട്ടും നടപടിയെടുക്കാതെ മൃഗസംരക്ഷണ വകുപ്പ്. സംസ്ഥാനത്ത് വന്യമൃഗ ആക്രമണങ്ങള്‍ക്ക് തടയിടാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറും സുപ്രീം കോടതിയും കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമ്പോഴും തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ മൃഗസംരക്ഷണ വകുപ്പ് മുന്നോട്ടുവരാത്തത് വലിയ പ്രതിഷേധത്തിന് കാരണമാവുന്നു.
കാട്ടുപന്നിയുടെ കുത്തേറ്റ് കഴിഞ്ഞ ദിവസമാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഊജംപാടിയിലെ അഖില്‍ സി രാജുവി നെയാണ് ബുധനാഴ്ച രാത്രി കാട്ടുപന്നി ആക്രമിച്ചത്. ബൈക്കില്‍ വരികയായിരുന്ന അഖിലി ന്റെ വാഹനം കാട്ടുപന്നികള്‍ കൂട്ടമായി വന്ന് ആക്രമിക്കു കയായിരുന്നു.കഴിഞ്ഞ ദിവസം കുമ്പള പെര്‍വാഡ് സ്വദേശി ഹാരിസ് ബൈക്കില്‍ വരവേ പന്നി കുറുകെ ചാടിയത് മൂലം ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞത് കാരണം പരിക്കേല്‍ക്കുകയും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
ദേലമ്പാടി, ഊജംപാടി, മഞ്ചേശ്വരം, മൊഗ്രാല്‍ എന്നീ പ്രദേശങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്. ഇവിടങ്ങളില്‍ കൂട്ടത്തോടെ ഇറങ്ങുന്ന കാട്ടുപന്നികള്‍ വ്യാപകമായി കൃഷികള്‍ നശിപ്പിക്കുന്നതായി നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. മൊഗ്രാല്‍ വലിയനാങ്കി റോഡിലെ കെ മുഹമ്മദ് കുഞ്ഞിയുടെ മൂന്നു വര്‍ഷം പ്രായമുള്ള 15-ഓളം തെങ്ങിന്‍ തൈകളെ ഏതാനും ദിവസം മുമ്പാണ് നശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷവും വീട്ടുപറമ്പുകളിലെ വാഴകളും മറ്റും മൊഗ്രാലില്‍ വ്യാപ കമായി നശിപ്പിച്ചി രുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കൃഷിനാശം റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ഇപ്പോള്‍ മനുഷ്യര്‍ക്ക് നേരെയാണ് ആക്രമണം.ഇതിന് തടയിടാന്‍ കൃഷി വകുപ്പില്‍ നിന്നോ, മൃഗസംരക്ഷണ വകുപ്പില്‍ നിന്നോ നടപടികള്‍ ഉണ്ടാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇത്തരത്തില്‍ മനുഷ്യര്‍ക്കും,കൃഷിക്കും ഭീഷണി സൃഷ്ടിക്കുന്ന കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ നിര്‍ദ്ദേശ മുണ്ടെങ്കിലും അതിന് ബന്ധപ്പെട്ടവര്‍ അനുമതി നല്‍കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. അക്രമകാരികളായ വന്യജീവികളെ കൊല്ലാമെന്ന് വന്യജീവി സംരക്ഷ ണ ഭേദഗതി കരടു ബില്ലിന് സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. പ്രശ്‌ന പരിഹാരത്തിന് അടിയന്തിര ഇടപെടല്‍ വേണമെന്നാണ് കര്‍ഷകരുടെയും നാട്ടുകാരുടെയും ആവശ്യം.

Post a Comment
0 Comments