Type Here to Get Search Results !

Bottom Ad

അല്‍ബിര്‍ ജില്ലാതല പ്രൈമറി ഫെസ്റ്റ് ഉദിനൂര്‍ സൈന്‍ അക്കാദമി ചാമ്പ്യന്മാര്‍


എതിര്‍ത്തോട്: സമസ്ത കേരള ഇസ്ലാം മതവിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴിലുള്ള അല്‍ബിര്‍ സ്‌കൂള്‍സ് കാസര്‍കോട് ജില്ലാതല പ്രൈമറി ഫെസ്റ്റ് എതിര്‍ത്തോട് അല്‍ബിര്‍ സ്‌കൂളില്‍ നടന്നു. നാലു വേദികളിലായി പതിനേഴോളം സ്‌കൂളുകള്‍ പങ്കെടുത്ത ഫെസ്റ്റില്‍ ഉദിനൂര്‍ സൈന്‍ അക്കാദമി 269 പോയിന്റോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 244 പോയിന്റുമായി ഇബ്രാഹിം ബാദുഷ അല്‍ബിര്‍ സ്‌കൂള്‍ മൊഗ്രാല്‍, 234 പോയിന്റുമായി പിഎംജെ അല്‍ബിര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ പരപ്പ എന്നീ സ്‌കൂളുകള്‍ യഥാക്രമം ഫസ്റ്റ് സെക്കന്റ് റണ്ണേര്‍സപ്പ് കരസ്ഥമാക്കി. ഡെല്‍റ്റ സെന്‍ട്രല്‍ സ്‌കൂള്‍ എഡിയ കടമ്പാര്‍, അല്‍ സഖാഫ് അല്‍ബിര്‍ ഉദ്യാവര്‍ എന്നീ സ്‌കൂളുകള്‍ ആദ്യ അഞ്ചില്‍ ഇടംപിടിച്ചു.

ശംസുല്‍ ഉലമ ഇസ്്‌ലാമിക് അക്കാദമി ചെയര്‍മാനും സ്വാഗത സംഘ ചെയര്‍മാനുമായ അബ്ദുല്ല കുഞ്ഞി എതിര്‍ത്തോട് പാതക ഉയര്‍ത്തി ആരംഭിച്ച പരിപാടിയില്‍ എസ്.എം.എഫ് ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് സയ്യിദ് ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട് പ്രാര്‍ഥന നിര്‍വഹിച്ചു. അല്‍ബിര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡയറക്ടര്‍ കെ.പി മുഹമ്മദ് അധ്യക്ഷത വഹിച്ചു. അല്‍ബിര്‍ സ്റ്റേറ്റ് സമിതി കണ്‍വീനര്‍ ഉമ്മര്‍ ഫൈസി മുക്കം ഉദ്ഘാടനം നിര്‍വഹിച്ചു. അല്‍ബിര്‍ നാഷണല്‍ ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ജാബിര്‍ ഹുദവി ചാനടുക്കം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജമാഅത്ത് ഖത്തീബ് അബ്ദുല്‍ നാസര്‍ യമാനി, ജമാഅത്ത് പ്രസിഡന്റ് കെ. അബ്ദുല്ല കുഞ്ഞി ഹാജി, സെക്രട്ടറി ഇ. അബൂബക്കര്‍ ഹാജി, ട്രഷറര്‍ ബേര്‍ക്ക അബ്ദുല്ല കുഞ്ഞി ഹാജി, ഫൈസല്‍ ഹുദവി, മൊയ്തു വാണിമേല്‍, മൂസ മൗലവി സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad