മേല്‍പറമ്പ്: മുസ്‌ലിം യൂത്ത് ലീഗ് മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തിലുള്ള ചെമ്മനാട് പഞ്ചായത്ത് കൗണ്‍സില്‍ യോഗം മുസ്‌ലിം ലീഗ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അബൂബക്കര്‍ കടാങ്കോട് അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം സെക്രട്ടറി മുഹമ്മദ് കുഞ്ഞി പെരുമ്പള, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഹാരിസ് തായല്‍, ഉദുമ മണ്ഡലം പ്രസിഡന്റ് റഊഫ് ബായിക്കര, മുസ്‌ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഫ്‌സല്‍ സിസിളു, സെക്രട്ടറി മുഹമ്മദ് കോളിയടുക്കം,
മുസ്‌ലിം യൂത്ത് ലീഗ് മണ്ഡലം ട്രഷറര്‍ മൊയ്തു തൈര, വൈസ് പ്രസിഡന്റ് ടി.കെ ഹസൈനാര്‍ കീഴൂര്‍, സെക്രട്ടറിമാരായ സുലുവാന്‍ ചെമനാട്, ബി.കെ മുഹമ്മദ്ഷാ, ഉബൈദ് നാലപ്പാട്, ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം, ആഷിഖ് കീഴൂര്‍ പ്രസംഗിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ റിട്ടേണിംഗ് ഓഫീസറായിരുന്നു. ഭാരവാഹികള്‍: അമീര്‍ പാലോത്ത് (പ്രസി), ആഷിഖ് കീഴൂര്‍ (ജന സെക്ര), അര്‍ഷാദ് കോളിയടുക്കം (ട്രഷ), യൂസുഫ് തൈര, നൗഷാദ് സുല്‍ത്താന്‍, അജ്മല്‍ പരവനടുക്കം, തന്‍വീര്‍ മേല്‍പറമ്പ് (വൈസ് പ്രസി), ബദ്‌റുദ്ധീന്‍ ചളിയങ്കോട്, ആഷിഖ് കെ.വി.ടി, ഷാഹിദ് കീഴൂര്‍, റാഷിദ് കല്ലട്ര (ജോ.സെക്ര).

Post a Comment
0 Comments