മൊഗ്രാല്‍: മൊഗ്രാല്‍ സ്‌കൂള്‍ മൈതാനത്ത് സ്‌കൂള്‍ ഗ്രൗണ്ട് ഇംപ്രൂവ്‌മെന്റ് പദ്ധതി പ്രകാരം ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം സ്‌കൂള്‍ മതിലിനോട് ചേര്‍ന്ന് നെറ്റ് വല (ബാള്‍ സേഫ്റ്റി നെറ്റ്) ഇടാന്‍ സ്ഥാപിച്ച ഇരുമ്പു വേലി (സ്റ്റീല്‍ ഫ്രെയിം) കാറ്റില്‍ നിലംപതിച്ചു. സ്‌കൂള്‍ അവധിയായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. 200 മീറ്റര്‍ നീളത്തിലും 100 മീറ്റര്‍ ഉയരത്തിലുമായി സ്ഥാപിച്ചതായിരുന്നു ഇരുമ്പ് വേലി. ഫുട്‌ബോള്‍ കളിക്കിടെ പന്തുകള്‍ മൈതാനത്തില്‍ നിന്ന് പുറത്തു പോകാതിരിക്കാന്‍ വല സ്ഥാപിക്കാന്‍ നിര്‍മിച്ചതായിരുന്നു ഇരുമ്പ് തൂണ് കൊണ്ടുള്ള ഇരുമ്പു വേലി.
മൈതാനത്തിനകത്തേക്ക് തകര്‍ന്ന് വീണതിനാല്‍ സ്‌കൂള്‍ റോഡിലൂടെ നടന്നുപോകുന്ന കാല്‍നടയാത്രക്കാരും വാഹനങ്ങളും വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ വര്‍ഷം പത്തു ലക്ഷം രൂപ ചെലവില്‍ സ്‌കൂള്‍ മതില്‍ കമാനം എന്നിവയുടെ നിര്‍മാണ സമയത്താണ് ബോള്‍ സേഫ്റ്റി നെറ്റ് സ്ഥാപിക്കാന്‍ ഇരുമ്പ് വേലി സ്ഥാപിച്ചത്. തൂണുകളില്‍ ഇതുവരെ നെറ്റ് വല സ്ഥാപിച്ചിട്ടുണ്ടായിരുന്നില്ല. അതിനാല്‍ റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ഇരുമ്പ് വേലിയില്‍ നിറയെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു.
ഇതാണ് ഒന്നടങ്കം ഇന്നലെ ഒടിഞ്ഞു വീണത്. ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് ഉണ്ടായിരുന്നുവെങ്കിലും ക്ലാസ് നടന്നുകൊണ്ടിരിക്കുന്ന സമയത്താണ് തൂണുകള്‍ തകര്‍ന്നുവീണത്. അതുകൊണ്ട് വലിയ ഒരുദുരന്തമാണ് ഒഴിവായത്. മറുഭാഗത്തുള്ള സ്‌കൂള്‍ റോഡിലേക്ക് വീഴാത്തത് മറ്റൊരു ദുരന്തവും ഒഴിവായി. സ്ഥാപിച്ച ഇരുമ്പ് തൂണുകള്‍ക്ക് ബലക്കുറവുണ്ടെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. അതുകൊണ്ടുതന്നെ ഇതിന് നെറ്റ് വലയും ഇതുവരെ സ്ഥാപിച്ചിരുന്നില്ല.
സ്റ്റീല്‍ ഫ്രെയിമില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ കുമ്പള ഗ്രാമപഞ്ചായത്ത് എഞ്ചിനീയറിങ് വിഭാഗം സ്‌കൂള്‍ അധികൃതര്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു. ബലമുള്ള തൂണുകളും നെറ്റ് വലയും സ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment
0 Comments