Type Here to Get Search Results !

Bottom Ad

അണ്ടര്‍-16 കാസര്‍കോട് ജില്ലാ ക്രിക്കറ്റ് ടീമിനെ ഷഹീന്‍ താജുദ്ധീന്‍ നയിക്കും


കാസര്‍കോട്: തലശ്ശേരി കോണോര്‍ വയല്‍ സ്റ്റേഡിയത്തിലും മാന്യ കെ.സി.എ സ്റ്റേഡിയത്തിലുമായി ഈമാസം 27 വരെ നടക്കുന്ന 16 വയസിന് താഴെയുള്ള ആണ്‍കുട്ടികളുടെ ഉത്തര മേഖലാ അന്തര്‍ ജില്ലാ ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കാസര്‍കോട് ജില്ലാ ടീമിനെ മുഹമ്മദ് ഷഹീന്‍ താജുദ്ധീന്‍ നയിക്കും. മുഹമ്മദ് സറാന്‍ ആണ് വൈസ് ക്യാപ്റ്റന്‍. മറ്റു ടീമംഗങ്ങള്‍: പ്രമിഷ് രാജ്, സ്വരൂപ് കെ, വിശ്വദേവ് രൂപേഷ്, പ്രഥം എല്‍യു, ആര്യന്‍ ലാല്‍ കെ, അബ്ദുള്ള അര്‍സാന്‍, ഭവിഷ് എ നായക്, നിമല്‍ കെവി, ഇബ്രാഹിം ഖലീല്‍, ചത്വീന്‍ ഓക്, കൃതിക് ആര്‍, സാര്‍ഥക് പി, അക്ഷയ് രാജേഷ് റായ്. കോച്ച്: സലിം എസ്.കെ.













Tags

Post a Comment

0 Comments

Top Post Ad

Below Post Ad