Type Here to Get Search Results !

Bottom Ad

എടനീര്‍ മക്കാക്കോടന്‍ തറവാട്ടില്‍ വന്‍ കവര്‍ച്ച; വിലപിടിപ്പുള്ള തിരുവാഭരണങ്ങളും പണവും നഷ്ടപ്പെട്ടു


ചെര്‍ക്കള: എടനീര്‍ മക്കാക്കോടന്‍ തറവാട് വീടിന്റെ പൂജാമുറിയുടെ വാതിലിന്റെ പൂട്ടുപൊളിച്ച് വന്‍ കവര്‍ച്ച. ലക്ഷങ്ങള്‍ വിലപിടിപ്പുള്ള തിരുവാഭരണങ്ങളും പണവും കവര്‍ന്നു. രണ്ടു പവന്‍ സ്വര്‍ണവും മുക്കാല്‍ കിലോയോളം തൂക്കമുള്ള വെള്ളിയുമടങ്ങുന്ന തിരുവാഭരണ പെട്ടിയും മൂന്നു ഭണ്ഡാരങ്ങളില്‍ നിന്നായി 33,000 രൂപയുമാണ് നഷ്ടപ്പെട്ടത്. മോഷ്ടിക്കപ്പെട്ട സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം 4.03 ലക്ഷം രൂപ വരുമെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് 7 മണിക്കും ബുധനാഴ്ച രാവിലെ 7 മണിക്കും ഇടയിലുള്ള സമയത്താണ് കവര്‍ച്ച നടന്നതെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച രാവിലെ തറവാട്ടില്‍ ദീപം തെളിക്കാന്‍ എത്തിയ തറവാട്ടംഗമായ ബാലകൃഷ്ണനാണ് കവര്‍ച്ച നടന്ന വിവരം ആദ്യം അറിഞ്ഞത്. ഉടന്‍ തന്നെ അദ്ദേഹം മറ്റു തറവാട്ടംഗങ്ങളെയും വിദ്യാനഗര്‍ പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad