കാസര്‍കോട്: ചട്ടഞ്ചാലിന് സമീപം ദേശീയ പാതയില്‍ വാഹനാപകടം. കാറും ലോറിയും കുട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ബി.എം.ഡബ്ല്യു കാറും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. കാര്‍ വെട്ടിപ്പൊളിച്ചാണ് കുടുങ്ങികിടന്നവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കാസര്‍കോട്ടു നിന്നും എത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറില്‍ അഞ്ചു പേരുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. കാസര്‍കോട്ടേ സ്വകാര്യ ആശുപത്രിയിലാണ് പരിക്കേറ്റവരെ ആദ്യം പ്രവേശിപ്പിച്ചത്. അപ്പോഴേക്കും രണ്ടുപേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. മരിച്ചവര്‍ കര്‍ണാടക മംഗളൂരു സ്വദേശികളാണ്.
ചട്ടഞ്ചാലിന് സമീപം ദേശീയ പാതയില്‍ വാഹനാപകടം; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
23:19:00
0
കാസര്‍കോട്: ചട്ടഞ്ചാലിന് സമീപം ദേശീയ പാതയില്‍ വാഹനാപകടം. കാറും ലോറിയും കുട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. ബി.എം.ഡബ്ല്യു കാറും ടോറസ് ലോറിയുമാണ് കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. തിങ്കളാഴ്ച്ച രാത്രി 10 മണിയോടെയാണ് സംഭവം. കാര്‍ വെട്ടിപ്പൊളിച്ചാണ് കുടുങ്ങികിടന്നവരെ ആശുപത്രിയിലേക്ക് മാറ്റിയത്. കാസര്‍കോട്ടു നിന്നും എത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. കാറില്‍ അഞ്ചു പേരുണ്ടായിരുന്നു എന്നാണ് പ്രാഥമിക വിവരം. കാസര്‍കോട്ടേ സ്വകാര്യ ആശുപത്രിയിലാണ് പരിക്കേറ്റവരെ ആദ്യം പ്രവേശിപ്പിച്ചത്. അപ്പോഴേക്കും രണ്ടുപേര്‍ മരണത്തിന് കീഴടങ്ങിയിരുന്നു. മരിച്ചവര്‍ കര്‍ണാടക മംഗളൂരു സ്വദേശികളാണ്.
Tags

Post a Comment
0 Comments