Type Here to Get Search Results !

Bottom Ad

'ഒന്നിച്ചു മരിക്കാമെന്ന് പറഞ്ഞ് കഴുത്തില്‍ കുരുക്കിട്ടു, യുവതിയുടെ സ്റ്റൂള്‍ തട്ടിമാറ്റി'; യുവാവ് കൊലക്കേസില്‍ പിടിയില്‍


കോഴിക്കോട് എലത്തൂരില്‍ യുവതിയെ കൊലപ്പെടുത്തിയ പ്രതി പിടിയില്‍. യുവതിയുടെ സുഹൃത്ത് വൈശാഖനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒന്നിച്ചു മരിക്കാന്‍ വിളിച്ചുവരുത്തി പ്രതി തന്ത്രപരമായി യുവതിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈമാസം 24നാണ് യുവതിയെ എലത്തൂരിലെ വര്‍ക് ഷോപ്പിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖന്റെ ഉടമസ്ഥതയിലുള്ള വര്‍ക് ഷോപ്പാണിത്. ആത്മഹത്യയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്ത് വൈശാഖന്റെ പങ്ക് വ്യക്തമായത്. പ്രണയത്തിലായിരുന്നുവെന്നാണ് വര്‍ഷങ്ങളായി വൈശാഖനും യുവതിയും തമ്മില്‍ പൊലീസ് പറയുന്നത്. ചെറിയ കാലം മുതല്‍ തന്നെ വൈശാഖന്‍ ഈ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നും ചോദ്യം ചെയ്യലില്‍ വ്യക്തമായി.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad