Type Here to Get Search Results !

Bottom Ad

സമസ്ത ഗ്ലോബല്‍ എക്സ്പോയില്‍ കാഴ്ചക്കാരുടെ ഒഴുക്ക്; സ്ത്രീകള്‍ക്കുള്ള പ്രവേശനം ഞായറാഴ്ച കൂടി


കുണിയ: സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായുള്ള ഗ്ലോബല്‍ എക്സ്പോയില്‍ കാഴ്ചക്കാരുടെ ഒഴുക്ക്. കുണിയയിലെ അഞ്ചര ഏക്കര്‍ സ്ഥലത്ത് വിജ്ഞാനവും കൗതുകവും ഒരുപോലെ സമന്വയിക്കുന്ന ഗ്ലോബല്‍ എക്സ്പോയിലേക്ക്് ഇന്ന് സ്്ത്രീ കാഴ്ചക്കാരുടെ ഒഴുക്കായിരുന്നു. ഇനി നാളെ കൂടി സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്തവരും സ്പോട്ട് രജിസ്ട്രേഷനുള്ളവരും ഒരുപോലെ എത്തിയതോടെ എക്സ്പോ നഗരി തിരക്കിലലിഞ്ഞു. 

ഇന്നലെ എക്സ്പോ കാഴ്ചകള്‍ കാണാന്‍ 10000 പേരാണ് ബുക്ക് ചെയ്തിരുന്നത്. സ്പോട്ട് രജിസ്ട്രേഷനിലൂടെ 11000 പേരും എത്തി. സമസ്തയുടെയും പോഷക സംഘടനകളുടെയും ഒരുനൂറ്റാണ്ടിലെ പ്രവര്‍ത്തനങ്ങളും സാമുദായിക സൗഹാര്‍ദവും എക്സ്പോയിലെത്തിയവര്‍ അനുഭവിച്ചറിഞ്ഞു. കാസര്‍കോട് ജില്ലയ്ക്കു പുറമെ മറ്റു ജില്ലകളിലെ മഹല്ലുകളില്‍ നിന്ന് കൂട്ടമായും കുടുംബങ്ങളായും എക്സ്പോ കാണാന്‍ എത്തി. പ്രധാന 10 പവലിയനുകളാണ് സമസ്ത ഗ്ലോബല്‍ എക്സ്പോയെ വേറിട്ടുനിര്‍ത്തുന്നത്.

ഇന്നലെ തിരക്ക് അനിയന്ത്രിതമായതിനാല്‍ ഇന്നത്തെ സ്പോട്ട് രജിസ്ട്രേഷന്‍ ഒഴിവാക്കിയതായി സംഘാടകര്‍ അറിയിച്ചു. എക്സ്പോയ്ക്ക് എത്തുന്നവര്‍ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ മാത്രമേ വാഹനങ്ങള്‍ നിര്‍ത്താവൂവെന്നും ദേശീയപാതയില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്നും സംഘാടകര്‍ അറിയിച്ചു. തിങ്കള്‍ മുതല്‍ എക്സ്പോ നഗരിയില്‍ പാനല്‍ ഡിസ്‌ക്ഷനുകളും കലാപരിപാടികളും നടക്കും. നാളെ വൈകിട്ട് അഞ്ചിന് 'ദേശാന്തര അടരുകള്‍' എന്ന വിഷയത്തില്‍ നടക്കുന്ന സംവാദത്തില്‍ ഇസ്ഹാഖ് ഹുദവി മോഡറേറ്ററാകും. ഫര്‍സീന്‍ അലി (ജര്‍മനി), മാഹിര്‍ ഹുദവി (തുര്‍ക്കി), ഇര്‍ഷാദ് ഫലക്ക് (മൊറോക്കോ)  പങ്കെടുക്കും. രാത്രി ഏഴിന് ദഫ്മുട്ട് അരങ്ങേറും. ഗ്ലോബല്‍ എക്സ്പോ ഫെബ്രുവരി എട്ടിനു ഉച്ചയ്ക്ക് സമാപിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad