Type Here to Get Search Results !

Bottom Ad

പിക്കപ്പ് വാനില്‍ മണല്‍ കടത്ത്: 2 പേര്‍ അറസ്റ്റില്‍, 6 പേര്‍ക്കെതിരെ കേസ്


കാസര്‍കോട്: പിക്കപ്പ് വാനില്‍ പുഴ മണല്‍ കടത്തുകയായിരുന്ന രണ്ടുപേരെ കുമ്പള എസ്.ഐ കെ ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തു. ആറു പേര്‍ക്കെതിരെ കേസെടുത്തു. അംഗടിമൊഗര്‍ മലയാളം ഹൗസില്‍ ഇബ്രാഹിമിന്റെ മകന്‍ അബ്ദുല്‍ ഫൈസല്‍ (36), അംഗടിമൊഗര്‍ പുഴക്കര ഹൗസില്‍ അബ്ദുല്‍ ഫത്താക്ക് (21) എന്നിവരാണ് അറസ്റ്റിലായത്. അംഗടിമൊഗറിലെ അബ്ദുല്‍ അസീസ് (38), അബ്ദുല്‍ റസാക്ക് (40), ഷേരൂര്‍ അബാദ് നഗറില്‍ എസ്. ഖാലിദ്, കെ. സവാദ് എന്നിവര്‍ക്കെതിരെയാണ് കേസ്. പുലര്‍ച്ചെ ഒരു മണിയോടെ രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലത്തിന് സമീപംവച്ചാണ് കെഎല്‍ 59 ഇ 77 69 നമ്പര്‍ ബോലോറോ വാനില്‍ കടത്താന്‍ ശ്രമിച്ച പുഴമണല്‍ പിടികൂടിയത്. പൊലീസ് കൈകാണിച്ചപ്പോള്‍ വാന്‍ നിര്‍ത്തി അബ്ദുല്‍ ഫൈസലും അബ്ദുല്‍ ഫതാക്കും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് ഇവരെ പിന്തുടര്‍ന്ന് പിടികൂടി. പുഴ മണല്‍ കടത്താന്‍ കൂട്ടുനിന്നതിനാണ് മറ്റു നാലു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad