കാസര്‍കോട്:ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ വന്‍വിജയം നിയമസഭ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എം.പി. ദിവസം ചെല്ലുന്തോറും ഇടതുപക്ഷ ജനാധിപത്യമുന്നണി ശിഥിലമായിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാറിന് എടുത്തുപറയത്തക്ക യാതൊരു നേട്ടവും കഴിഞ്ഞ പത്തു വര്‍ഷമായി ഉണ്ടായിട്ടില്ല. ഇതെല്ലാം വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സര്‍ക്കാരിനെതിരെ പ്രതിഫലിക്കുമെന്നും നിയമസഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്നും അടൂര്‍ പ്രകാശ് എം.പി പറഞ്ഞു.
സംസ്ഥാന യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നയിക്കുന്ന ഫെബ്രുവരി ആറിന് കാസര്‍കോട് കുമ്പളയില്‍ നിന്നാരംഭിച്ച് മാര്‍ച്ച് ആറിന് തിരുവനന്തപുരത്ത് സമാപിക്കുന്ന 'പുതുയുഗ യാത്ര' വിജയിപ്പിക്കുന്നതിനു വേണ്ടി മുസ്‌ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 20 മുതല്‍ 24 വരെയുള്ള തീയ്യതികളില്‍ നിയോജക മണ്ഡലം യു.ഡി.എഫ് യോഗങ്ങളും 24 മുതല്‍ 28 വരെയുള്ള തിയതികളില്‍ പഞ്ചായത്ത് യു.ഡി.എഫ് യോഗങ്ങളും ജനുവരി 25നു ജില്ലാ സ്വാഗതസംഘം രൂപീകരണ യോഗവും വിളിച്ചുചേര്‍ക്കും. യോഗത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ എ. ഗോവിന്ദന്‍ നായര്‍ സ്വാഗതം പറഞ്ഞു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി, ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസല്‍, മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ റഹ്മാന്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ. നീലകണ്ഠന്‍, ഹക്കീം കുന്നില്‍, സി.ടി അഹമ്മദലി, അഡ്വ: എ. ഗോവിന്ദന്‍ നായര്‍, ജെറ്റോ ജോസഫ്, ഹരീഷ് പി. നമ്പ്യാര്‍, വി.കെ രവീന്ദ്രന്‍, ഹാന്‍ഡ് ജോസഫ്, എ.ജി.സി ബഷീര്‍, രവി കുളങ്ങര, രാജു കട്ടക്കയം, അഡ്വ: കെ.കെ രാജേന്ദ്രന്‍, അസീസ് മരിക്കേ, മഞ്ജുനാഥ ആല്‍വ, മാഹിന്‍ കേളോട്ട്, കെ. ഖാലിദ്, വിആര്‍ വിദ്യാസാഗര്‍, ബഷീര്‍ വെള്ളിക്കോത്ത്, സി.വി ഭാവനന്‍, ടി.വി ഉമേശന്‍, കൂക്കള്‍ ബാലകൃഷ്ണന്‍, ശ്രീധരന്‍സംസാരിച്ചു.

Post a Comment
0 Comments