Type Here to Get Search Results !

Bottom Ad

സമസ്ത നൂറാം വാര്‍ഷിക സമ്മേളനം; അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി


കുണിയ: സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ അവസാനവട്ട ഒരുക്കങ്ങള്‍ വിലയിരുത്തി സ്വാഗത സംഘം സമ്പൂര്‍ണ യോഗം കുണിയ യിലെ പ്രതിനിധി ക്യാമ്പ് സൈറ്റില്‍ ചേര്‍ന്നു. സംസ്ഥാന, ജില്ലാ സ്വാഗത സംഘത്തിന്റെ സംയുക്ത യോഗ മാണ് ചേര്‍ന്നത്. സമസ്ത സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുലൈലി അധ്യക്ഷനായി. സമസ്ത സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ സ്വാഗതം പറഞ്ഞു. 

സമ്മേളന കോര്‍ഡിനേറ്റര്‍ കെ. മോയിന്‍ കുട്ടി വിഷയാവതരണം നടത്തി. വിവിധ സബ് കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകള്‍ സാബിഖലി ശിഹാബ് തങ്ങള്‍, ഫക്രു ദീന്‍ തങ്ങള്‍ കണ്ണാന്തളി, അബ്ദുല്‍ മജീദ് ബാഖവി, ആദൃശ്ശേരി ഹംസ ക്കുട്ടി മുസ്ലിയാര്‍, സി.കെ അബ്ദുല്‍ റഹിമാന്‍ ഫൈസി, മുസ്തഫ അശ്റഫി കക്കുപ്പടി, പി.എം അബ്ദുസലാം ബാഖവി, എം.എ.എച്ച് മഹ്്മൂദ്, കല്ലട്ര അബ്ബാസ് ഹാജി, ഒ.പി.എം അഷ്‌റഫ് മൗലവി, താജുദീന്‍ ദാരിമി പടന്ന, സുബൈര്‍ ദാരിമി അല്‍ ഖാസിമി പടന്ന,റഷീദ് ബെളിഞ്ചം,ഷഫീഖ് ദാരിമി വഴിപ്പാറ അവതരിപ്പിച്ചു.

അലി തങ്ങള്‍ കുമ്പോല്‍, എം.എസ് തങ്ങള്‍ മദനി, മുബഷിര്‍ അലി ശിഹാബ് തങ്ങള്‍, സഫ്വാന്‍ തങ്ങള്‍ ഏഴിമല, സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംകൈ, അബ്ദുസലാം ബാഖവി, അബ്ദുല്‍ ഖാദര്‍ ഖാസിമി ബംബ്രാണ, ഉസ്മാന്‍ ഫൈസി തോടാര്‍, ടി.കെ അബൂബക്കര്‍ മുസ്‌ലിയാര്‍ വെളിമുക്ക്, ത്വാഖാ അഹമ്മദ് അല്‍ അസ്ഹരി, ഉമര്‍ ഫൈസി മുക്കം, അബ്ദുല്‍ സലാം ദാരിമി ആലംപാടി, സി.കെ.കെ മാണിയൂര്‍ പങ്കെടുത്തു.




Tags

Post a Comment

0 Comments

Top Post Ad

Below Post Ad