Type Here to Get Search Results !

Bottom Ad

കുമ്പള ടോള്‍ ഗേറ്റില്‍ യാത്രക്കാരന് പൊലീസ് അക്രമം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി എ.കെ.എം അഷ്റഫ്


കുമ്പള: തലപ്പാടിയില്‍ ഒരു ടോള്‍ ബൂത്ത് ഉണ്ടായിരിക്കെ ദൂരപരിധി ലംഘിച്ച് 22 കിലോമീറ്ററില്‍ കുമ്പള ആരിക്കാടിയിലെ രണ്ടാം ടോളില്‍ പണമടച്ചിട്ടും വാഹനങ്ങളെ തടഞ്ഞുവെക്കുന്ന ബാരിയര്‍ തന്റെ കാറിന് മുകളില്‍ വീണ് ഇടിച്ചതിനെ ചോദ്യം ചെയ്ത യാത്രക്കാരനെ കുമ്പള സി.ഐയുടെ നേതൃത്വത്തില്‍ കാറില്‍ നിന്ന് വലിച്ചിഴച്ച് കുടുംബത്തിന് മുന്നില്‍ കൊടുംകുറ്റവാളിയെ കൊണ്ടുപോയത് അപലനീയവും പ്രതിഷേധാര്‍ഹമാണെന്ന് എ.കെ.എം അഷ്റഫ് എം.എല്‍.എ.

പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കി. അത്യാവശ്യ വാഹനങ്ങള്‍ക്ക് പോകാന്‍ സകാര്യമില്ലാത്തതിനാല്‍ ആംബുലന്‍സടക്കമുള്ള വാഹനങ്ങള്‍ നീണ്ട ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നത് പതിവാണ്. ഗുണ്ടകളെ പോലെയുള്ള കുമ്പള പൊലീസിന്റെ നടപടികളെ ശക്തമായി നേരിടും. കേള്‍ക്കാന്‍പോലും അറപ്പുളവാക്കുന്ന തെറിയാഭിഷേകവും പെരുമാറ്റവും രാജ്യത്തിന് തന്നെ മാതൃകയായ കേരള പൊലീസ് സേനക്ക് ഭൂഷണമല്ലെന്നും എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു. ന്യായമായ പ്രതിഷേധങ്ങള്‍ക്കൊപ്പം നില്‍ക്കേണ്ട പൊലീസ് സ്വകാര്യ ടോള്‍ കമ്പനിക്കായി നടത്തുന്ന ഗുണ്ടാപണി നിര്‍ത്തിയില്ലെങ്കില്‍ അതിശക്തമായ പൊതുജനവികാരം നേരിടേണ്ടിവരുമെന്നും എ.കെ.എം അഷ്റഫ് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad