Type Here to Get Search Results !

Bottom Ad

ഭക്ഷണം കിട്ടാന്‍ വൈകിയതിന് ഹോട്ടല്‍ അടിച്ചു തകര്‍ത്തു; ജീവനക്കാരന് ക്രൂരമര്‍ദനം


തൃക്കരിപ്പൂര്‍: പുതുവത്സര രാത്രിയില്‍ ഭക്ഷണം വൈകിയെന്നാരോപിച്ച് ഹോട്ടലില്‍ 25 അംഗ സംഘത്തിന്റെ പരാക്രമം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറുവശത്തുള്ള പോഗ്ഗോ റസ്റ്റോറന്റിന് നേരെ ആക്രമണം നടന്നത്. രാത്രി 11 മണിയോടെ നാലുപേര്‍ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ എത്തിയെന്നും 15 മിനിറ്റോളം ആവശ്യമുള്ള ഫുഡ് ആണ് ഓര്‍ഡര്‍ ചെയ്തതെന്നും എന്നാല്‍ അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഇവര്‍ ഹോട്ടലില്‍ അക്രമം തുടങ്ങിയതായും ഹോട്ടല്‍ അധികൃതര്‍ പറയുന്നു. ആദ്യം ലൈറ്റുകളും ഗ്ലാസുകളും തകര്‍ത്താണ് ആക്രമണം തുടങ്ങിയത്.

ഹോട്ടല്‍ ഉടമ ചന്തേര പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. മറ്റു രണ്ടുപേര്‍ അവരുടെ സ്വന്തം വാഹനത്തില്‍ പോയി. പിന്നാലെ പൊലീസ് കയറ്റിക്കൊണ്ടു പോയവര്‍ ഉള്‍പ്പടെ 25ഓളം പേര്‍ ആയുധങ്ങളുമായി ഹോട്ടലില്‍ എത്തുകയും ഹോട്ടല്‍ അടിച്ചു തകര്‍ക്കുകയും ചെയ്തതായി ഹോട്ടല്‍ അധികൃതര്‍ പറയുന്നു. ആക്രമണത്തില്‍ പരിക്കേറ്റ ജീവനക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad