Type Here to Get Search Results !

Bottom Ad

'അങ്ങനെ പുറത്ത് വിടാന്‍ പറ്റില്ല'; ഉന്നാവോ ബലാല്‍സംഗ കേസ് പ്രതി ബിജെപി മുന്‍ എംഎല്‍എ സെന്‍ഗാറിന്റെ ശിക്ഷമരവിപ്പിച്ച ഡല്‍ഹി ഹൈക്കോടിതി ഉത്തരവിന് സ്റ്റേ


ഉന്നാവ് ബലാത്സംഗ കേസില്‍ നിര്‍ണ്ണായക ഇടപെടലുമായി സുപ്രീം കോടതി. മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സെന്‍ഗാറിന്റെ ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ട് കൂടുതല്‍ വാദത്തിലേക്ക് കടക്കാമെന്നാണ് സുപ്രീകോടതി അറിയിച്ചിരിക്കുന്നത്. അതിജീവിതയ്ക്ക് നിയമസഹായം ഉറപ്പാക്കണം എന്നും കോടതി നിര്‍ദേശിച്ചു. ഉന്നാവ് ബലാല്‍സംഗ കേസ് പ്രതിയായ ബിജെപി മുന്‍ എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗാറിന്റെ ജീവപര്യന്തം ശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയതോടെയാണ് സിബിഐ സുപ്രീം കോടതിയെ സമീപിച്ചത്.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഉത്തരവ് സ്റ്റേ ചെയ്തത്. ഉത്തരവ് റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിതയും കുടുംബവും ഡല്‍ഹിയില്‍ പരസ്യമായി പ്രതിഷേധിച്ചിരുന്നു. വിചാരണക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിക്കെതിരെ അതിജീവിത ഇന്നലെ ജന്തര്‍മന്തറില്‍ എത്തിയാണ് പ്രതിഷേധിച്ചത്. കേസില്‍ സെന്‍ഗാറുമായി സിബിഐ ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചെന്നായിരുന്നു അതിജീവിതയുടെ ആരോപണം. 

കോടതി നടപടികളില്‍ ഉദ്യോഗസ്ഥര്‍ മനഃപൂര്‍വം വീഴ്ചവരുത്തിയെന്നും മൊഴിയില്‍ കൃത്രിമത്വം കാട്ടിയെന്നും അതിജീവിത ആരോപിച്ചിരുന്നു. പ്രതിഷേധത്തിനിടെ കുഴഞ്ഞുവീണ അതിജീവിതയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. വലിയ പ്രതിഷേധം ഡല്‍ഹിയില്‍ അരങ്ങേറിയതോടെ സിബിഐ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു. സിബിഐ നല്‍കിയ അപ്പീലിലാണ് ഇപ്പോള്‍ സുപ്രീം കോടതി സ്റ്റേ നടപടിയിലൂടെ കേസില്‍ നിര്‍ണായക ഇടപെടല്‍ നടത്തിയത്..
Tags

Post a Comment

0 Comments

Top Post Ad

Below Post Ad