Type Here to Get Search Results !

Bottom Ad

ദുഗലഡ്ക ഫഖ്റുദ്ധീന്‍ തങ്ങള്‍ ആണ്ടുനേര്‍ച്ചയും വാര്‍ഷിക ഖുതുബിയ്യത്തും 25 മുതല്‍ 29 വരെ


സുള്ള്യ: സുള്ള്യ ദുഗലഡ്കയില്‍ അന്ത്യവിശ്രമം കൊള്ളുന്ന അസയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ അല്‍ബുഖാരി അവര്‍കളുടെ 22-ാം ആണ്ടുനേര്‍ച്ചയും ജംഇയ്യത്തു തര്‍ബിയ്യത്തില്‍ ബുഖാരിയ്യയുടെ 32-ാം വാര്‍ഷിക ഖുതുബിയ്യത്തും ഡിസംബര്‍ 25 മുതല്‍ 29 വരെ വിപുലമായ പരിപാടികളോടെ നടക്കും. എല്ലാ ദിവസവും മഗ്രിബ് നിസ്‌കാരാനന്തരം മതപ്രഭാഷണം ആരംഭിക്കും. 25ന് വൈകുന്നേരം നാലു മണിക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നടുവണ്ണൂര്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് തുടക്കമാകും. 

അഞ്ചു മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം മംഗളൂരു ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളുടെ അധ്യക്ഷത വഹിക്കും. സമസ്ത ജില്ല വര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി അനുഗ്രഹഭാഷണം നിര്‍വഹിക്കും. അബ്ദുല്‍ കരീം ഫൈസി മുക്കൂട് അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ. ഹനീഫ് ഹുദവി പ്രഭാഷണവും മുഹമ്മദ് ഹനീഫ് നിസാമി മുഖ്യപ്രഭാഷണവും നടത്തും. 26ന് മഗ്രിബ് നിസ്‌കാരാനന്തരം ഖലീല്‍ ഹുദവി കാസര്‍കോട്് മതപ്രഭാഷണം നടത്തും. 27ന് സിംസാറുല്‍ ഹഖ് ഹുദവി അബുദാബി പ്രഭാഷണം നടത്തും. 28ന് രാവിലെ 11 മണിക്ക് ജാമിഅഃ ബുഖാരിയ്യ അറബിക് കോളജ് വിദ്യാര്‍ഥി ഫെസ്റ്റ് നടക്കും.

സമാപന ദിവസമായ 29ന് രാവിലെ 11 മണിക്ക് കുടുംബ സംഗമം നടക്കും. മഗ്രിബ് നിസ്‌കാരാനന്തരം സമാപന പൊതുസമ്മേളനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രമുഖ പണ്ഡിതന്‍ മൗലാന എ. നജീബ് മൗലവി പ്രഭാഷണം നിര്‍വഹിക്കും. ബഷീര്‍ ഫൈസി അല്‍ഹാമിദി ആമുഖഭാഷണം നടത്തും. 11 മണിക്ക് മഖാമില്‍ ഖത്തം ദുആക്കും 12 മണിക്ക് ഖുത്തുബിയത്തിനും സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. അന്നദാനത്തോടു കൂടി പരിപാടി സമാപിക്കും. വിവിധ ദിവസങ്ങളിലായി പ്രമുഖ സയ്യിദന്മാരും ഉലമാക്കളും ഉമറാക്കളും സംബന്ധിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad