Type Here to Get Search Results !

Bottom Ad

ദുഗലഡ്ക സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചക്കും ഖുതുബിയത്തിനും ഭക്തിസാന്ദ്രമായ സമാപനം


സുള്ള്യ: ദുഗലഡ്ക സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ 22-ാം ആണ്ട് നേര്‍ച്ചക്കും ജംഇയ്യത്തു തര്‍ബിയത്തില്‍ ബുഖാരിയ്യയുടെ 32-ാം വാര്‍ഷിക ഖുതുബിയത്തിനും ഭക്തിസാന്ദ്രമായ സമാപനം. സമാപനദിവസം ഉച്ചക്ക് 12 മണിക്ക് ജാമിഅഃ ബുഖാരിയ്യ ഹോസ്റ്റല്‍ ബ്ലോക്ക് ഉദ്ഘാടനം പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. യു.ടി സുല്‍ഫിഖര്‍, ടി.എം സഈദ് തെക്കില്‍ മുഖ്യാതിഥികളായി. സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ഉടുമ്പുന്തല, സംഗേഷ് അബ്ദുറഹ്മാന്‍ അജ്ജാവര, രാജധാനി റസാഖ് ഹാജി സുള്ള്യ, ഖത്തര്‍ ഇബ്രാഹിം ഹാജി മണ്ടക്കോല്‍, അഷ്റഫ് എടനീര്‍, എന്‍. പി അബ്ദുറഹ്മാന്‍ മാസ്റ്റര്‍ കുന്നുംകൈ, എം. എച്ച് അബ്ദുറഹ്മാന്‍ ഹാജി, മംഗള അബൂബക്കര്‍ ഹാജി ബെള്ളാരെ, അബ്ദുള്ള ഹാജി പള്ളത്തൂര്‍, അബ്ദുറഹ്മാന്‍ ഹാജി, 

മുഹമ്മദ് കുഞ്ഞി ഹാജി, ഹംസ, സുപ്രീം അഹ്മദ്, ഐവര്‍നാട് അബ്ദുല്ല, എസ്. എം അഹ്മദ് കബീര്‍, കെ. മുഹമ്മദ്, ഹുസൈന്‍, ആരിഫ്, ഹസൈനാര്‍ കൊളഞ്ചിക്കൊടി, സംസാരിച്ചു. ജാമിഅഃ ബുഖാരിയ്യ വിദ്യാര്‍ത്ഥി ഫെസ്റ്റിന്റെ ചാമ്പ്യന്മാര്‍ ക്കുള്ള ട്രോഫി വിതരണവും തങ്ങള്‍ നിര്‍വഹിച്ചു. മഗ്രിബ് നിസ്‌കാരാനന്തരം നടന്ന സമാപന പൊതുസമ്മേളനത്തില്‍ മൗലാന എ നജീബ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ബഷീര്‍ ഫൈസി അല്‍ഹാമിദി ആമുഖഭാഷണം നിര്‍വഹിച്ചു. 11 മണിക്ക് മഖാമില്‍ വെച്ച് നടന്ന ഖത്തം ദുആക്കും 12 മണിക്ക് നടന്ന ഖുതുബിയത്തിനും സയ്യിദ്‌സൈനുല്‍ ആബിദീന്‍ തങ്ങള്‍ നേതൃത്വം നല്‍കി.

മംഗലാപുരം ഖാസി ത്വാഖ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്ത ഉറൂസ് പരിപാടിയില്‍ അബ്ദുല്ല ഫൈസി ചെങ്കള, സിംസാറുല്‍ ഹഖ് ഹുദവി, ഖലീല്‍ ഹുദവി, അഡ്വ. ഹനീഫ് ഹുദവി, അബ്ദുല്‍ കരീം ഫൈസി മുക്കൂട്, മുഹമ്മദ് ഹനീഫ് നിസാമി മതപ്രഭാഷണം നടത്തി. വിവിധ ദിവസങ്ങളിലായി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ കൊറ്റി, സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നടുവണ്ണൂര്‍, സയ്യിദ് ഫസല്‍ ഹാമിദ് കോയമ്മ തങ്ങള്‍, സയ്യിദ് ഖമറുദ്ദീന്‍ തങ്ങള്‍, സയ്യിദ് ആഷിഖ് തങ്ങള്‍, സയ്യിദ് ശറഫുദ്ധീന്‍ തങ്ങള്‍, സയ്യിദ് ജലാലുദ്ധീന്‍ തങ്ങള്‍, സയ്യിദ് സൈഫുദ്ധീന്‍ തങ്ങള്‍ കുന്നുംകൈ, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ കൊന്നാര, സയ്യിദ് ബാതിശ തങ്ങള്‍, സയ്യിദ് സൈഫുള്ള തങ്ങള്‍ ഉടുമ്പുന്തല, സയ്യിദ് സജീര്‍ തങ്ങള്‍, സയ്യിദ് ഉമൈര്‍ തങ്ങള്‍, സയ്യിദ് നുഅമാന്‍ തങ്ങള്‍, സയ്യിദ് സൈഫുദ്ധീന്‍ തങ്ങള്‍ ഇരിക്കൂര്‍, ജാമിഅഃ ബുഖാരിയ്യ പ്രിന്‍സിപ്പാള്‍ ഹാഫിസ് ശിഹാബ് ദാരിമി, മിര്‍ഷാദ് ഇര്‍ഫാനി ബെളിഞ്ച സംബന്ധിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad