Type Here to Get Search Results !

Bottom Ad

എസ്‌ഐആര്‍ നിര്‍ത്തിവെക്കണം; ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്


ഡല്‍ഹി: എസ്‌ഐആര്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടീസ്. കോണ്‍ഗ്രസ് എംപി മാണിക്കം ടാഗോറാണ് നോട്ടീസ് നല്‍കിയത്. ബിഎല്‍ഒമാരുടെ മരണത്തില്‍ കോണ്‍ഗ്രസ് എംപി രേണുക ചൗധരിയും പ്രത്യേകം നോട്ടീസ് നല്‍കി. എസ്‌ഐആറുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപിയും അബ്ദുല്‍ വഹാബ് എംപിയും നോട്ടീസ് നല്‍കി. പാര്‍ലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിന് ഇന്ന് തുടക്കമായിരിക്കുകയാണ്. ആണവോര്‍ജബില്‍, ഉന്നത വിദ്യാഭ്യാസ കമ്മിഷന്‍, ദേശീയപാത ഭേദഗതി ബില്‍ ഉള്‍പ്പെടെ 10 ബില്ലുകളാണ് ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുക.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad