കാസര്‍കോട്: ഇരിയണ്ണിയില്‍ വീണ്ടും പുലിയിറങ്ങി. ശനിയാഴ്ച രാത്രി എട്ടു മണിയോടെ ഇരിയണ്ണി കുണിയേരിയിലാണ് പുലി ഇറങ്ങിയതായി ദൃശ്യങ്ങളില്‍ പതിഞ്ഞത്. വെള്ളാട്ട് നാരായണന്റെയും ഓമനയുടെയും വീട്ടിലെ വളര്‍ത്തുനായയെ പുലി കടിച്ചു കൊണ്ടുപോയി. പട്ടിയെ പുലി പിടികൂടുന്നത് ഇവരുടെ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് വിവരം വനം വകുപ്പ് അധികൃതരെ അറിയിച്ചിട്ടുണ്ട്. സമീപ കാലത്തായി പുലി ഭീതിയിലാണ് മുളിയാര്‍, ഇരിയണ്ണി പ്രദേശങ്ങള്‍. ഇവിടെ വീണ്ടും പുലിയെ കണ്ട വിവരം പരന്നതോടെ നാട്ടുകാര്‍ ആശങ്കയിലായിരിക്കുകയാണ്.
ഇരിയണ്ണിയില്‍ വീണ്ടും പുലിയിറങ്ങി
22:18:00
0

Tags

Post a Comment
0 Comments