ചട്ടഞ്ചാല്‍: ത്രിതല പഞ്ചായതിലേക്ക് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പുത്തരിയടുക്കം എട്ടാം വാര്‍ഡ് യുഡിഎഫ് കമ്മിറ്റി തൈരയില്‍ കുടുംബയോഗം നടത്തി. ഡിസിസി ജനറല്‍ സെക്രട്ടറി ധന്യസുരേഷ് ഉല്‍ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ റഊഫ് ബായിക്കര അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പി.സി നസീര്‍ സ്വാഗതം പറഞ്ഞു. അഡ്വ: ടി.കെ ഹസീബ് മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് പഞ്ചായത്ത് കണ്‍വീനര്‍ കൃഷ്ണന്‍ ചട്ടഞ്ചാല്‍, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഭക്തവത്സലന്‍,
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഉനൈസ് ബേഡകം, മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്് മിനിചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് ഉദുമ ഡിവിഷന്‍ സ്ഥാനാര്‍ഥി സുകുമാരി ശ്രിധരന്‍, ബ്ലോക്ക് സ്ഥാനാര്‍ഥി അന്‍വര്‍ കോളിയടുക്കം, ഏഴാം വാര്‍ഡ് സ്ഥാനാര്‍ഥി ശംസുദ്ധീന്‍ തെക്കില്‍, എട്ടാംവാര്‍ഡ് സ്ഥാനാര്‍ഥി മുഫീദ സവാദ്, എട്ടാം വാര്‍ഡ് മെമ്പര്‍ ടി.പി നിസാര്‍, യു.ഡി.എഫ് ചെയര്‍മാന്‍ മൊയ്തു തൈര, ജനറല്‍ കണ്‍വീനര്‍ ശരീഫ് കുന്നാറ, മണിമോഹന്‍, ശ്രീജിത് എന്‍സി, അബു മാഹിനബാദ്, അന്‍സാരി മീത്തല്‍, ശാഫി കൊക്കടം, സിദ്ധീഖ് മങ്ങാടന്‍, കലന്തര്‍ തോട്ടുമ്പായി, സാദിഖ് ആലംപാടി, ഹൈദര്‍ കുന്നാറ, ഗഫൂര്‍ ടിഡി, അബ്ദുല്ല തൊട്ടുമ്പായി, യൂസുഫ് കൊടവളം, എം.ടി മാധവന്‍ സംബന്ധിച്ചു.

Post a Comment
0 Comments