Type Here to Get Search Results !

Bottom Ad

ദുഗലഡ്ക സയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ ആണ്ട് നേര്‍ച്ചക്കും ഖുതുബിയ്യത്തിനും വ്യാഴാഴ്ച തുടക്കം



സുള്ള്യ: സുള്ള്യ ദുഗലഡ്കയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പ്രമുഖ പണ്ഡിതനും ഖാദിരീയ ത്വരീഖത്തിന്റെ ശൈഖുമായിരുന്ന അസയ്യിദ് ഫഖ്റുദ്ധീന്‍ തങ്ങള്‍ അല്‍ബുഖാരി 22-ാം ആണ്ടുനേര്‍ച്ചയും ജംഇയ്യത്തു തര്‍ബിയ്യത്തില്‍ ബുഖാരിയ്യയുടെ 32-ാം വാര്‍ഷിക ഖുതുബിയ്യത്തും വ്യാഴാഴ്ച തുടങ്ങും. എല്ലാ ദിവസവും മഗ്രിബ് നിസ്‌കാരാനന്തരം മതപ്രഭാഷണം ആരംഭിക്കും. വ്യാഴാഴ്ച വൈകുന്നേരം നാലു മണിക്ക് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ നടുവണ്ണൂര്‍ പതാക ഉയര്‍ത്തുന്നതോടു കൂടി പരിപാടികള്‍ക്ക് തുടക്കമാവും. അഞ്ചു മണിക്ക് നടക്കുന്ന ഉദ്ഘാടന സമ്മേളനം സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങളുടെ അധ്യക്ഷതയില്‍ മംഗളൂരു ഖാസിയും സമസ്ത കേന്ദ്ര മുശാവറ അംഗവുമായ ത്വാഖാ അഹമ്മദ് മൗലവി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ വര്‍ക്കിംഗ് സെക്രട്ടറി ചെങ്കള അബ്ദുല്ല ഫൈസി അനുഗ്രഹ ഭാഷണം നടത്തും. അബ്ദുല്‍ കരീം ഫൈസി മുക്കൂട് അനുസ്മരണ പ്രഭാഷണം നടത്തും. അഡ്വ. ഹനീഫ് ഹുദവി പ്രഭാഷണവും മുഹമ്മദ് ഹനീഫ് നിസാമി മുഖ്യപ്രഭാഷണവും നിര്‍വഹിക്കും.

26ന് മഗ്രിബ് നിസ്‌കാരാനന്തരം ഖലീല്‍ ഹുദവി കാസര്‍കോട്, 27ന് പ്രമുഖ പ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി അബുദാബി പ്രഭാഷണം നടത്തും. 28ന് രാവിലെ 11 മണിക്ക് ജാമിഅഃ ബുഖാരിയ്യ അറബിക് കോളജ് വിദ്യാര്‍ഥി ഫെസ്റ്റ് നടക്കും. സമാപന ദിവസമായ 29ന് രാവിലെ 11 മണിക്ക് കുടുംബ സംഗമം. മഗ്രിബ് നിസ്‌കാരാനന്തരം സമാപന പൊതുസമ്മേളനവും ജാമിഅഃ ബുഖാരിയ്യ ദര്‍സ് ഹോസ്റ്റല്‍ ബ്ലോക്ക് ഉദ്ഘാടനവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പ്രമുഖ പണ്ഡിതന്‍ മൗലാനാ എ. നജീബ് മൗലവി പ്രഭാഷണം നടത്തും. ബഷീര്‍ ഫൈസി അല്‍ഹാമിദി ആമുഖഭാഷണം നടത്തും. ഹസൈനാര്‍ ഹാജി പാണലം മുഖ്യാതിഥിയാകും. 11 മണിക്ക് മഖാമില്‍ ഖത്തം ദുആക്കും 12 മണിക്ക് ഖുത്തുബിയത്തിനും സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് അന്നദാനത്തോടെ പരിപാടി സമാപിക്കും. വിവിധ ദിവസങ്ങളിലായി പ്രമുഖ സയ്യിദുമാരും ഉലമാക്കളും ഉമറാക്കളും സംബന്ധിക്കും.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad