തിരുവനന്തപുരം: കേരളത്തിലെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള തീവ്ര പരിഷ്‌കരണ നടപടികളുടെ ഭാഗമായുള്ള കരട് വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശപ്രകാരം വോട്ടർമാരുടെ വിവരങ്ങൾ കുറ്റമറ്റതാക്കുന്നതിനാണ് ഈ നടപടി. 2026 ജനുവരി 1 യോഗ്യതാ തീയതിയായി നിശ്ചയിച്ചാണ് ഈ പുതുക്കൽ നടക്കുന്നത്. വീടുതോറുമുള്ള പരിശോധനയിലൂടെ അർഹരായ എല്ലാ വോട്ടർമാരെയും പട്ടികയിൽ ഉൾപ്പെടുത്തുകയും, മരണപ്പെട്ടവർ, താമസം മാറിയവർ തുടങ്ങിയവരെ ഒഴിവാക്കുകയും ചെയ്യുന്ന സമഗ്രമായ പ്രക്രിയയാണിത്. കേരളത്തിൽ 2002-ന് ശേഷം ആദ്യമായാണ് ഇത്രയും വിപുലമായ രീതിയിൽ വോട്ടർ പട്ടിക പുതുക്കുന്നത്.
കരട് പട്ടികയിൽ പേരുണ്ടോ എന്ന് എങ്ങനെ പരിശോധിക്കാം?
ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക: voters.eci.gov.in ഹോംപേജിലെ 'Search your name in E-roll' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ വോട്ടർ ഐഡി (EPIC) നമ്പറോ വ്യക്തിഗത വിവരങ്ങളോ നൽകി പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാം.

Post a Comment
0 Comments