Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ ജയിലില്‍ റിമാന്റ് പ്രതി മരിച്ച നിലയില്‍; അസ്വാഭാവിക മരണത്തിന് കേസ്


കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ റിമാന്റ് തടവുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വയനാട് കേണിച്ചിറ സ്വദേശി ജില്‍സനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ഏഴ് മാസമായി ഇയാള്‍ റിമാന്‍ഡില്‍ കഴിയുകയായിരുന്നു. പൊലീസ് നല്‍കുന്ന വിവരമനുസരിച്ച്, തിങ്കളാഴ്ച രാത്രിയാണ് ജില്‍സണ്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്.

ജയിലിലെ അടുക്കളയില്‍ സൂക്ഷിച്ചിരുന്ന കത്തി ഇയാള്‍ കൈക്കലാക്കുകയും രാത്രിയോടെ കഴുത്തറക്കുകയുമായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച രാവിലെ രക്തപ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ട സഹതടവുകാരാണ് സംഭവം ജയില്‍ അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് അധികൃതര്‍ എത്തി ഉടന്‍ തന്നെ ജില്‍സനെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ എത്തിക്കുന്ന സമയത്തും ജീവനുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad