കാസര്‍കോട്: അജാനൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും വനിതാ ലീഗ് സംസ്ഥാന ട്രഷററും കെ.എ.ടി.എഫ് വനിതാ വിംഗ് ചെയര്‍പേഴ്‌സണുമായിരുന്ന പി.പി.നസീമ ടീച്ചറുടെ സ്മരണാര്‍ഥം കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ പ്രഥമ പി.പി നസീമ ടീച്ചര്‍ എക്‌സലന്‍സി അവാര്‍ഡിന് പ്രമുഖ വ്യവസായിയും വിദ്യാഭ്യാസ,സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തകനുമായ യഹ്യ തളങ്കര അര്‍ഹനായി.
വിദ്യാഭ്യാസ രംഗത്തും സാമൂഹിക സേവന മേഖലകളിലെയും യഹിയ തളങ്കരയുടെ ശ്രദ്ധേയമായ ഇടപെടലുകളും തുടര്‍ച്ചയായ സംഭാവനകളും പരിഗണിച്ചാണ് ഈഅംഗീകാരം നല്‍കുന്നത്. സമൂഹത്തിന്റെ സമഗ്ര വികസനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ഈ പുരസ്‌കാരത്തിന് യോഗ്യനാക്കിയതായി അവാര്‍ഡ് നിര്‍ണയ സമിതി അറിയിച്ചു. പി.പി നസീമ ടീച്ചറുടെ വിദ്യാഭ്യാസ- സാമൂഹിക പ്രതിബദ്ധതകള്‍ക്ക് ആദരാഞ്ജലിയായി ഏര്‍പ്പെടുത്തിയ ഈഅവാര്‍ഡ്, വിദ്യാഭ്യാസ രംഗത്തെ സേവനങ്ങള്‍ക്ക് പ്രചോദനമാകുമെന്നു സംഘാടകര്‍ അഭിപ്രായപ്പെട്ടു.
ജനുവരി 22, 23, 24 തിയതികളില്‍ കണ്ണൂരില്‍ നടക്കുന്ന കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അവാര്‍ഡ് ദാനം നിര്‍വഹിക്കും.

Post a Comment
0 Comments