ജയ്പൂര്‍: ജയ്പൂരിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. നീര്‍ജ മോദി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി അമൈറ (9) ആണ് ശനിയാഴ്ച മരിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍, കുട്ടി കൈവരിയിലേക്ക് കയറുന്നതും, ഏകദേശം 47 അടി ഉയരമുള്ള കെട്ടിടത്തിന് മുകളില്‍നിന്ന് താഴേക്ക് ചാടുന്നതും കാണാമെന്ന് പൊലീസ് അറിയിച്ചു. അടുത്തുള്ള ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിവരം ലഭിച്ച് മാന്‍സരോവര്‍ പൊലീസ് സ്ഥലത്തെത്തുമ്പോള്‍ കുട്ടി വീണുകിടന്ന ഭാഗം ഒരു തുള്ളി ചോര പോലും ഇല്ലാതെ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മറ്റ് നിര്‍ണായകമായ തെളിവുകളൊന്നും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്താനായില്ല എന്നും അന്വേഷണ സംഘം വ്യക്തമാക്കി.
‘സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു’; ചോരപ്പാടുകൾ കഴുകി വൃത്തിയാക്കിയ നിലയിൽ
14:40:00
0
ജയ്പൂര്‍: ജയ്പൂരിലെ ഒരു സ്വകാര്യ സ്‌കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയെ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. നീര്‍ജ മോദി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥി അമൈറ (9) ആണ് ശനിയാഴ്ച മരിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍, കുട്ടി കൈവരിയിലേക്ക് കയറുന്നതും, ഏകദേശം 47 അടി ഉയരമുള്ള കെട്ടിടത്തിന് മുകളില്‍നിന്ന് താഴേക്ക് ചാടുന്നതും കാണാമെന്ന് പൊലീസ് അറിയിച്ചു. അടുത്തുള്ള ആശുപത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വിവരം ലഭിച്ച് മാന്‍സരോവര്‍ പൊലീസ് സ്ഥലത്തെത്തുമ്പോള്‍ കുട്ടി വീണുകിടന്ന ഭാഗം ഒരു തുള്ളി ചോര പോലും ഇല്ലാതെ കഴുകി വൃത്തിയാക്കിയ നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മറ്റ് നിര്‍ണായകമായ തെളിവുകളൊന്നും സംഭവ സ്ഥലത്ത് നിന്ന് കണ്ടെത്താനായില്ല എന്നും അന്വേഷണ സംഘം വ്യക്തമാക്കി.
Tags

Post a Comment
0 Comments