Type Here to Get Search Results !

Bottom Ad

വികസന മികവോടെ സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ പി.ബി ഷെഫീഖ്


കാസര്‍കോട്: ജില്ലാ പഞ്ചായത്ത് ജനപ്രതിനിധിയെന്ന നിലയില്‍ സേവനസന്നദ്ധയുടെ മികവോടെ രണ്ടാം അങ്കത്തിനൊരുങ്ങി പി.ബി ഷഫീഖ്. ജില്ലയുടെ ഭരണസിരാകേന്ദ്രം ഉള്‍പ്പെടുന്ന സിവില്‍ സ്റ്റേഷന്‍ ഡിവിഷനിലാണ് വികസന വി്പ്ലവത്തിന്റെ ചുവടുപിടിച്ച് അന്തരിച്ച മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം മുന്‍ എംഎല്‍എയും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പിബി അബ്ദുല്‍ റസാഖിന്റെ മകന്‍ പി.ബി ഷഫീഖ് ജനവിധി തേടുന്നത്.

കഴിഞ്ഞ തവണ ദേലമ്പാടി ഡിവിഷനില്‍ നിന്നും വിജയിച്ച ഷെഫീഖ് ഇത്തവണ വിജയമുറപ്പിച്ചു തന്നെയാണ് സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ അങ്കം കുറിക്കുന്നത്. പിതാവ് മുന്‍ എംഎല്‍എ പിബിഅബ്ദുല്‍ റസാഖില്‍നിന്നും പൊതുപ്രവര്‍ത്തനത്തിന്റെ ബാലപാഠങ്ങള്‍ പഠിച്ച ഷഫീഖ് യുവജനപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നു. കന്നി അങ്കത്തില്‍ തന്നെ സിപിഎം കോട്ടയായ ദേലമ്പാടി ഡിവിഷന്‍ പിടിച്ചടക്കി. വികസനം എത്തി നോക്കാത്ത ദേലമ്പാടി ഡിവിഷ നില്‍ വികസനത്തിന്റെ വിപ്ലവം തീര്‍ത്തു. യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ട്രഷറര്‍, നായന്മാര്‍മൂല താജ് നഗര്‍ മസ്ജിദുല്‍ റസാഖ്, ആലമ്പാടി യതീംഖാന വൈസ് പ്രസിഡന്റ്, നെല്ലിക്കട്ട പിബിഎം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad