Type Here to Get Search Results !

Bottom Ad

6 മാസം ഗർഭിണിയായ 18കാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ; 63കാരനും മക്കളും പിടിയിൽ


സിൽചാർ: അസ്സമിലെ ജോർഹട്ട് ജില്ലയിൽ 18 കാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. ബലാത്സംഗത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന പെൺകുട്ടി ആറ് മാസം ഗര്‍ഭിണിയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച 63കാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സിൽചാർ: അസ്സമിലെ ജോർഹട്ട് ജില്ലയിൽ 18 കാരിയുടെ മൃതദേഹം സെപ്റ്റിക് ടാങ്കിൽ കണ്ടെത്തി. ബലാത്സംഗത്തിനിരയായെന്ന് ആരോപിക്കപ്പെടുന്ന പെൺകുട്ടി ആറ് മാസം ഗര്‍ഭിണിയായിരുന്നു. പെൺകുട്ടിയെ പീഡിപ്പിച്ച 63കാരനാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിൽ പ്രാദേശിക ബിസിനസുകാരനായ ജഗത് സിങ്ങിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താനാണ് വിദ്യാർഥിനിയെ കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിലിട്ടതെന്ന് ഇയാൾ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. ഇയാളുടെ രണ്ട് മക്കളായ കൃഷ്ണൻ സിങ്, ജീവൻ സിങ്, കൂടാതെ റെക്കിബുദ്ദീൻ അഹമ്മദ് എന്ന ഫാർമസിസ്റ്റ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അബോര്‍ഷൻ ചെയ്യാൻ ജഗത് സിങ് പെൺകുട്ടിയെ നിര്‍ബന്ധിച്ചതായും ഇതിന് സമ്മതിക്കാത്തതിനെ തുടര്‍ന്നാണ് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad