കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള, റെയില്‍വെ ഗേറ്റിനു സമീപത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വെ ട്രാക്കിനു സമീപത്താണ് ശനിയാഴ്ച രാവിലെ മൃതദേഹം കാണപ്പെട്ടത്. പാന്റ്സും ബനിയനുമാണ് വേഷം. ധരിച്ചിരുന്നതെന്നു സംശയിക്കുന്ന ഷര്‍ട്ട് ഊരി വെച്ച നിലയില്‍ കണ്ടെത്തി. താടിയുണ്ട്. 45 വയസു പ്രായം തോന്നിക്കുന്നു. പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും ഒരു താക്കോലും സിറിഞ്ചും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. യുവാവ് എത്തിയതെന്നു സംശയിക്കുന്ന വണ്ടി നിര്‍ത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ സമീപ സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മഞ്ചേശ്വരം എസ്ഐ വൈഷ്ണവ്, ജൂനിയര്‍ എസ്ഐ ശബരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
ഉപ്പളയില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍; ട്രെയിന്‍ ഇടിച്ചതായി സംശയം
12:03:00
0
കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള, റെയില്‍വെ ഗേറ്റിനു സമീപത്ത് യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റെയില്‍വെ ട്രാക്കിനു സമീപത്താണ് ശനിയാഴ്ച രാവിലെ മൃതദേഹം കാണപ്പെട്ടത്. പാന്റ്സും ബനിയനുമാണ് വേഷം. ധരിച്ചിരുന്നതെന്നു സംശയിക്കുന്ന ഷര്‍ട്ട് ഊരി വെച്ച നിലയില്‍ കണ്ടെത്തി. താടിയുണ്ട്. 45 വയസു പ്രായം തോന്നിക്കുന്നു. പാന്റ്സിന്റെ പോക്കറ്റില്‍ നിന്നും ഒരു താക്കോലും സിറിഞ്ചും കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. യുവാവ് എത്തിയതെന്നു സംശയിക്കുന്ന വണ്ടി നിര്‍ത്തിയിട്ടുണ്ടോ എന്ന് അറിയാന്‍ സമീപ സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. മഞ്ചേശ്വരം എസ്ഐ വൈഷ്ണവ്, ജൂനിയര്‍ എസ്ഐ ശബരികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Tags

Post a Comment
0 Comments