ന്യൂഡല്‍ഹി: പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റ് ഫീസ് കുത്തനെ ഉയര്‍ത്തി കേന്ദ്രം. വാഹനങ്ങളുടെ ഫിറ്റ്‌നസ് ടെസ്റ്റിനുള്ള ഫീസ് നിരക്ക് നിലവിലുള്ളതിനേക്കാള്‍ പത്തിരട്ടി ഉയര്‍ത്തിയതായി കേന്ദ്ര ഗതാഗത മന്ത്രാലയം അറിയിച്ചു. വാഹനങ്ങളുടെ കാലപ്പഴക്കവും കാറ്റഗറിയും പരിഗണിച്ചായിരിക്കും ഫിറ്റ്‌നസ് ചാര്‍ജ് ഈടാക്കുകയെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
പുതിയ ഭേദഗതിയുമായി ബന്ധപ്പെട്ട വിജ്ഞാപനം തിങ്കളാഴ്ചയാണ് കേന്ദ്രം പുറത്തിറക്കിയത്. മുമ്പ് 15 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കായിരുന്നു ഉയര്‍ന്ന നിരക്ക് ചുമത്തിയിരുന്നതെങ്കില്‍ പുതിയ നിര്‍ദേശം അനുസരിച്ച് 10 വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ക്കും ഫിറ്റ്‌നസ് ലഭിക്കുന്നതിനായി ഉയര്‍ന്ന നിരക്ക് ഈടാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

Post a Comment
0 Comments