Type Here to Get Search Results !

Bottom Ad

ഒരിടവേളയ്ക്കു ശേഷം അടുക്കള ബജറ്റ് താളംതെറ്റുന്നു: തക്കാളി വില കുതിച്ചുയരുന്നു


കാസര്‍കോട്: ഒരിടവേളയ്ക്കുശേഷം അടുക്കള ബജറ്റിന്റെ താളംതെറ്റിച്ച് തക്കാളി വില വീണ്ടും കുതിച്ചുയരുന്നു. രാജ്യത്ത് ചില ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം വില കൂടിയത് 110% വരെ. ചില സംസ്ഥാനങ്ങളില്‍ വില കിലോയ്ക്ക് 100 രൂപയ്ക്ക് അടുത്തെത്തി. മഹാരാഷ്ട്രയില്‍ കഴിഞ്ഞ 15 ദിവസത്തിനിടെ കൂടിയത് 40 ശതമാനമാണെങ്കില്‍ ഡല്‍ഹിയില്‍ 25 ശതമാനത്തിലധികം.

കിലോയ്ക്ക് കഴിഞ്ഞമാസം ശരാശരി 35-36 രൂപനിരക്കിലായിരുന്ന വില പലയിടത്തും 46 രൂപയ്ക്കടുത്തായെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ചണ്ഡീഗഡ്, ആന്ധ്രാപ്രദേശ്, ഹിമാചല്‍ പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളില്‍ വില വര്‍ധന 40 മുതല്‍ 110% വരെ. വിവാഹ, ക്രിസ്മസ്-പുതുവത്സര സീസണ്‍ അടുത്തിരിക്കേയുള്ള വില വര്‍ധന ഉപഭോക്താക്കള്‍ക്കും ഹോട്ടലുകള്‍ക്കും തിരിച്ചടിയാകും.







Tags

Post a Comment

0 Comments

Top Post Ad

Below Post Ad