മലപ്പുറം: ലയോണല്‍ മെസ്സി ഉറപ്പായും കേരളത്തില്‍ വരുമെന്ന് വ്യക്തമാക്കി കായിക മന്ത്രി വി അബ്ദു റഹ്‌മാന്‍. രണ്ടു ദിവസം മുമ്പ് അര്‍ജന്റീന ഫുട്‌ബോള്‍ ടീമിന്റെ മെയില്‍ വന്നുവെന്നും വരുന്ന മാര്‍ച്ചില്‍ കേരളത്തില്‍ വരുമെന്ന് ഉറപ്പ് നല്‍കിയെന്നുമാണ് വി അബ്ദു റഹ്‌മാന്‍ പറഞ്ഞത്. നവംബറില്‍ കളി നടക്കേണ്ടതായിരുന്നു. എന്നാല്‍ സ്റ്റേഡിയത്തിലെ അസൗകര്യം തടസ്സമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ആദ്യത്തെ സ്‌പോണ്‍സര്‍ ആണ് വരുമെന്ന പ്രഖ്യാപനം കഴിഞ്ഞവര്‍ഷം ആദ്യം നടത്തിയത്. എന്നാല്‍ സ്‌പോണ്‍സര്‍ ഒഴിഞ്ഞപ്പോള്‍ ആശങ്കയുണ്ടായി. ഇപ്പോഴത്തെ സ്പോണ്‍സറുമായി സംസാരിച്ച് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൂടുതല്‍ അറിയിക്കാം. മുംബൈ ഉള്‍പ്പെടെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലേക്ക് മെസ്സി വരുന്നത് സ്വകാര്യ സന്ദര്‍ശനമാണെന്നും മന്ത്രി വി അബ്ദുറഹ്‌മാന്‍ പറഞ്ഞു.

Post a Comment
0 Comments